ETV Bharat / state

കണ്ണൂരില്‍ വിവാഹത്തലേന്ന് നടത്തിയ വിരുന്നില്‍ ഭക്ഷ്യവിഷബാധ ; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ് - കണ്ണൂരിൽ ഭക്ഷ്യവിഷബാധയിൽ അന്വേഷണം

കുറുവയിൽ വിവാഹത്തലേന്ന് ഭക്ഷണം കഴിച്ച 20ലേറെ പേർ ആശുപത്രിയിൽ ചികിത്സ തേടി. വിരുന്നിന് വിളമ്പിയ എല്ലാത്തരം ഭക്ഷണം കഴിച്ചവർക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് ആരോഗ്യപ്രവർത്തകരുടെ കണ്ടെത്തൽ

Bhaksyavishabhaadha  food poison in kannur  food poison reported in kannur  food poisoning in wedding function  കണ്ണൂരിലും ഭക്ഷ്യവിഷബാധ  കണ്ണൂരിൽ ഭക്ഷ്യവിഷബാധ  ഭക്ഷ്യവിഷബാധ  ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ  ഇരുവേരി സാമൂഹിക ആരോഗ്യ കേന്ദ്രം  ആരോഗ്യവകുപ്പ്  കണ്ണൂരിൽ ഭക്ഷ്യവിഷബാധയിൽ അന്വേഷണം  കുറുവയിൽ വിവാഹത്തലേന്ന് ഭക്ഷണം കഴിച്ചവർക്ക് വിഷബാധ
ഭക്ഷ്യവിഷബാധ
author img

By

Published : Jan 8, 2023, 9:46 AM IST

കണ്ണൂർ : സിറ്റിയിലെ കുറുവയിൽ വിവാഹത്തലേന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ഇരുവേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധന. ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി അന്വേഷണം നടത്തി.

പരിശോധനയിൽ വിരുന്നിന് വിളമ്പിയ എല്ലാത്തരം ഭക്ഷണം കഴിച്ചവർക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തി. എന്നാൽ ചിക്കൻ ബിരിയാണിയും ഐസ്‌ക്രീമും കഴിച്ചവർക്കാണ് കൂടുതൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്.

ജനുവരി മൂന്നിന് വൈകിട്ട് നടത്തിയ വിരുന്നിലെ ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. സ്‌ത്രീകളും കുട്ടികളുമടക്കം 20ലേറെ പേരാണ് ജില്ല ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തേടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.