ETV Bharat / state

അവസാന ഘട്ട പ്രചാരണത്തിൽ മുഴുകി മുന്നണികൾ - election campaign

ഞായറാഴ്‌ച വൈകിട്ടോടെ പരസ്യ പ്രചാരണത്തിനുളള സമയം പൂർത്തിയാകും.

അവസാന ഘട്ട പ്രചാരണത്തിൽ മുഴുകി മുന്നണികൾ  മുന്നണികൾ  അവസാന ഘട്ട പ്രചാരണം  പരസ്യ പ്രചാരണ സമയം  തെരഞ്ഞെടുപ്പ് വാർത്ത  campaign in kannur  Kannur election news  election campaign  kannur election campaign
കണ്ണൂരിൽ അവസാന ഘട്ട പ്രചാരണത്തിൽ മുഴുകി മുന്നണികൾ
author img

By

Published : Apr 3, 2021, 10:06 AM IST

കണ്ണൂർ: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണ സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രവർത്തകരുടെ ആവേശം കൊടുമുടി കയറിത്തുടങ്ങി. ഞായറാഴ്‌ച വൈകിട്ടോടെ തെരുവിലെയും റോഡുകളിലെയും കോലാഹലങ്ങൾ നിശ്ശബ്ദമാവണമെന്നിരിക്കെ ശേഷിക്കുന്ന സമയം പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുകയാണ് മുന്നണികൾ.

ഇന്ന് പുലർച്ചയോടെ സ്ഥാനാർഥികളുടെ പ്രചാരണ വാഹനങ്ങൾ ഉച്ചഭാഷിണിയിൽ വോട്ടഭ്യർഥനയുമായി റോഡുകളിലും ഇടവഴികളിലൂടെയും തലങ്ങും വിലങ്ങും ഓടുകയാണ്. എന്നാൽ വെള്ളിയാഴ്‌ച വൈകിട്ടോടെ പുറത്ത് വന്ന കൊട്ടിക്കലാശ വിലക്ക് മുന്നണികളെയാകെ നിരാശപ്പെടുത്തിയിട്ടുണ്ട്.

എതിരാളികളെ ശക്തി ബോധ്യപ്പെടുത്താനുള്ള അവസരം നഷ്ടപ്പെട്ടതും ഇതിനായുള്ള മുന്നൊരുക്കങ്ങൾ വൃഥാവിലായതും തെല്ലൊന്നുമല്ല വിവിധ രാഷ്ട്രിയ കക്ഷികളെ പ്രയാസപ്പെടുത്തുന്നത്. കൊവിഡ് രോഗവ്യാപനവും ക്രമസമാധാന പ്രശ്‌നങ്ങളും കണക്കിലെടുത്താണ് കൊട്ടിക്കലാശത്തിന് തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നിഷേധിച്ചത്.

ഇന്ന് മുതൽ വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്‌ച വരെ ബൈക്ക് റാലികൾക്കും നിരോധനമുണ്ട്. സ്ഥാനാർഥികളുടെ പ്രചരണത്തിനൊപ്പവും ബൈക്ക് റാലി പാടില്ല. കമ്മിഷൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും ഉത്തരവുകളെ തുടർന്ന് നിയമവാഴ്‌ച ഉറപ്പു വരുത്താൻ പൊലിസ് തെരുവിൽ ജാഗരൂകരായി കഴിഞ്ഞു. വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമുണ്ടാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.