കണ്ണൂര്‍: ഒരു സൈനിക കേന്ദ്രത്തിന് ലഭിക്കുന്ന പരമോന്നത ബഹുമതിയായ പ്രസിഡന്‍സ് കളേഴ്‌സ് പുരസ്‌കാരം ഏഴിമല നാവിക അക്കാദമിക്ക്. ഈ മാസം ഇരുപതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരം സമ്മാനിക്കും. അക്കാദമിയുടെ മികച്ച സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.
രാവിലെ എട്ടിന് ആരംഭിക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍, മന്ത്രിമാര്‍, നാവിക സേനാ മേധാവി, പാര്ലമെന്റ് അംഗങ്ങള്‍, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. നാവിക സേനാ കേഡറ്റുമാരുടെ പരേഡിനും രാഷ്ട്രപതി സാക്ഷ്യം വഹിക്കും.