കണ്ണൂർ: തലശ്ശേരിയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. തലശ്ശേരിക്കടുത്ത് കുയ്യാലിയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. കുയ്യലി പ്രതീക്ഷ ബസ് സ്റ്റോപ്പിനടുത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.
തലശ്ശേരി സി.ഐ കെ. സനൽകുമാറും സംഘവും കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
സ്ഫോടനത്തിന് ഉപയോഗിക്കുന്ന സൾഫർ, അമോണിയം നൈട്രേറ്റ് തുടങ്ങിയവയാണ് കണ്ടെത്തിയത്. അതേ സമയം, കുട്ടി മാക്കൂലിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഒരു വാൾ കണ്ടെത്തിയിട്ടുണ്ട്.