ETV Bharat / state

കണ്ണൂരില്‍ ചാരായ നിർമാണ കേന്ദ്രം കണ്ടെത്തി ;420 ലിറ്റർ വാഷ് നശിപ്പിച്ചു - latest kannur

പന്ത്രണ്ട് ബാരലുകളിലായി സൂക്ഷിച്ച 420 ലിറ്റർ വാഷ് നശിപ്പിച്ചു.

കണ്ണൂരില്‍ വൻ ചാരായ നിർമ്മാണ കേന്ദ്രം കണ്ടെത്തി  latest kannur  latest va
കണ്ണൂരില്‍ വൻ ചാരായ നിർമ്മാണ കേന്ദ്രം കണ്ടെത്തി
author img

By

Published : Jul 14, 2020, 6:53 PM IST

കണ്ണൂര്‍: ഇരിട്ടി എക്സൈസ് മുത്തപ്പൻകരി ഭീരൻ കുന്നിൽ നടത്തിയ പരിശോധനയിൽ ചാരായ നിർമ്മാണ കേന്ദ്രം കണ്ടെത്തി. ഇരിട്ടി സർക്കിൾ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ ആനന്ദകൃഷ്ണനും സംഘവും നടത്തിയ പരിശോധനയിലാണ് വാറ്റ് കണ്ടെത്തിയത്. ഇവിടെ നിന്നും പന്ത്രണ്ട് ബാരലുകളിലായി സൂക്ഷിച്ച 420 ലിറ്റർ വാഷ് നശിപ്പിച്ചു. ബാറുകളും മറ്റും തുറന്നിട്ടും വ്യാജമദ്യലോബി സജീവമാണ് എന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.

കണ്ണൂരില്‍ വൻ ചാരായ നിർമാണ കേന്ദ്രം കണ്ടെത്തി

പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതായി എക്സൈസ് അധികൃതർ അറിയിച്ചു. പ്രിവന്‍റീവ് ഓഫീസർ ടികെ വിനോദൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വികെ അനിൽകുമാർ, ബെൻഹർ കോട്ടത്തു വളപ്പിൽ എന്നിവര്‍ അടങ്ങിയ സംഘമാണ്‌ റെയ്‌ഡ് നടത്തിയത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.