ETV Bharat / state

കൊവിഡ് വാക്‌സിനേഷന്‍; ആദ്യ ബാച്ച് കണ്ണൂരില്‍ എത്തി - covid vaccine arrived news

വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്‌ത 27233 പേരില്‍ ആദ്യ ദിവസം ഒന്‍പത് കേന്ദ്രങ്ങളിലായി 900 പേര്‍ക്ക് വാക്‌സിന്‍ നല്‍കും

കൊവിഡ് വാക്‌സിനെത്തി വാര്‍ത്ത  കണ്ണൂരില്‍ വാക്‌സിനേഷന്‍ ആരംഭിച്ചു വാര്‍ത്ത  covid vaccine arrived news  vaccination started in kannur news
കൊവിഡ് വാക്‌സിന്‍
author img

By

Published : Jan 15, 2021, 2:04 AM IST

കണ്ണൂർ: കൊവിഡ് വാക്‌സിന്‍റെ ആദ്യ ബാച്ച് ജില്ലയില്‍ എത്തി. 32150 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ്ആരോഗ്യ വകുപ്പിന്‍റെ വാഹനത്തില്‍ പ്രത്യേക അകമ്പടിയോടെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിന്‍റെ കീഴിലുള്ള ജില്ലാ മരുന്ന് സംഭരണ വിതരണ കേന്ദ്രത്തില്‍ എത്തിച്ചത്. 16ന് ആരംഭിക്കുന്ന ആദ്യഘട്ടത്തില്‍ 14000 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയാണ് ലക്ഷ്യം.

കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള രണ്ട് ഡോസ് വീതം വാക്‌സിനാണ് എത്തിയത്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 10563 ഉം സ്വകാര്യ മേഖലയിലെ 10670 ഉം ആരോഗ്യ പ്രവര്‍ത്തകരടക്കം ആകെ 27233 പേര്‍ ഇതിനകം വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ഉദ്ഘാടന ദിവസം ഒന്‍പത് കേന്ദ്രങ്ങളിലായി 900 പേര്‍ക്ക് വാക്‌സിന്‍ നല്‍കും.

കൊവിഡ് രോഗലക്ഷണങ്ങളുള്ളവരും പോസ്റ്റീവായി ചികിത്സയില്‍ കഴിയുന്നവരും വാക്‌സിനേഷന് ഹാജരാകേണ്ടതില്ല. കൊവിഡ് നെഗറ്റീവായി 28 ദിവസത്തിനു ശേഷം മാത്രമേ അവര്‍ക്ക് കുത്തിവെപ്പ് നല്‍കൂ. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 18 വയസില്‍ താഴെയുള്ളവര്‍, മുമ്പ് ഏതെങ്കിലും കുത്തിവെപ്പ് എടുത്തതിനാല്‍ അലര്‍ജി ഉണ്ടായിട്ടുള്ളവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കില്ല. ആദ്യ ഡോസ് എടുത്ത ശേഷം മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ആദ്യ കുത്തിവെപ്പ് കഴിഞ്ഞ് 28 ദിവസത്തിന് ശേഷമാണ് അടുത്ത ഡോസ് നല്‍കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.