കണ്ണൂർ: പാർട്ടിക്കുള്ളിലെ തർക്കങ്ങൾ പരിഹരിക്കപ്പെടുമെന്നും കോൺഗ്രസ് ഒറ്റക്കെട്ടോടെ വിജയത്തിനായി രംഗത്തിറങ്ങുമെന്നും സജീവ് ജോസഫ് ഇരിക്കൂർ. തർക്കങ്ങൾ പരിഹരിക്കപ്പെടും എന്നാണ് വിശ്വാസം. ഇപ്പോഴത്തെ പ്രതിഷേധങ്ങൾ താൽക്കാലികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം, ഇരിക്കൂറിൽ സജീവ് ജോസഫിന്‍റെ സ്ഥാനാർഥിത്വത്തിന് എതിരെ കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ രാജിവച്ചു. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കളാണ് കോൺഗ്രസ് ഭാരവാഹിത്വങ്ങള്‍ രാജിവെച്ചത്. കെപിസിസി സെക്രട്ടറിമാരായ എംപി മുരളി, വി.എൻ ജയരാജ്, ചന്ദ്രൻ തില്ലങ്കേരി, കെ.വി ഫിലോമിന, കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ തോമസ് വാക്കത്താനം, കെപിസിസി മെമ്പർമാരായ ചാക്കോ പാലക്കൽലോടി, എൻ.പി ശ്രീധരൻ എന്നിവരും സ്ഥാനങ്ങൾ രാജിവച്ചു.
23 ഡിസിസി ഭാരവാഹികൾ, ഏഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റുമാർ, ഇരിക്കൂർ നിയോജക മണ്ഡലത്തിലെ മണ്ഡലം പ്രസിഡന്‍റുമാർ, യൂത്ത് കോൺഗ്രസിന്‍റെയും മഹിളാ കോൺഗ്രസിന്‍റെയും നിയോജകമണ്ഡലം പ്രസിഡന്‍റ് എന്നിവരും രാജിവച്ചു.