ETV Bharat / state

മൂന്നാറില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ - latest lock down

നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ആളുകള്‍ മൂന്നാറിലെത്തുന്നത് തടയാനാണ്‌ സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുള്ളത്

മൂന്നാറില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍  latest munnar  latest lock down  covid 19 pandamic
മൂന്നാറില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍
author img

By

Published : Apr 9, 2020, 5:34 PM IST

ഇടുക്കി: മൂന്നാറില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍. മെഡിക്കല്‍ ഷോപ്പുകളും പമ്പുകളും ഒഴികെ ബാക്കിയെല്ലാം ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ അടഞ്ഞ് കിടക്കും. നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ആളുകള്‍ മൂന്നാറിലെത്തുന്നത് തടയാനാണ്‌ സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സബ് കലക്ടറുടെയും കമ്പനി അധികൃതരുടെയും വ്യാപാരി വ്യവസായി പ്രതിനിധികളുടെയും നേതൃത്വത്തില്‍ ബുധനാഴ്ച്ച നടന്ന യോഗത്തിനൊടുവിലായിരുന്നു മൂന്നാറില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിക്കാന്‍ തീരുമാനമായത്. നാടിന്‍റെ നന്മയെ കരുതി അടച്ചിടലിനോട് പൂര്‍ണ്ണമായി പ്രതികരിക്കുമെന്ന് വ്യാപാരികള്‍ പ്രതികരിച്ചു. അതേ സമയം സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വിവരം അറിഞ്ഞതോടെ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വ്യാഴാഴ്‌ച വലിയ തിരക്കാണനുഭവപ്പെട്ടത്. ലോക്ക് ഡൗണ്‍ നീളുമോയെന്ന ആശങ്കയായിരുന്നു പലരേയും സാധനങ്ങള്‍ വാങ്ങി ശേഖരിക്കാന്‍ പ്രേരിപ്പിച്ചത്. ഏറെ നേരത്തെ പ്രയത്‌നത്തിന് ഒടുവിലാണ് പൊലീസും റവന്യു ഉദ്യോഗസ്ഥരും ടൗണിലിറങ്ങിയ ആളുകളെ നിയന്ത്രിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.