കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി തളിപ്പറമ്പ് മണ്ഡലത്തിലെ പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കുമുള്ള ക്ലാസുകൾ ആരംഭിച്ചു. തളിപ്പറമ്പ് സർസയ്യദ് കോളജിൽ 14,15 തിയതികളിലും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 13മുതൽ 16 വരെയുമാണ് ക്ലാസുകൾ നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പോളിങ് സാമഗ്രികളുടെ പരിചയപ്പെടുത്തൽ, ഗ്രീൻ പ്രോട്ടോകോൾ, കൊവിഡ് പ്രോട്ടോകോൾ എന്നിവയുടെ പരിശീലനവും ആരംഭിച്ചു.
സർ സയ്യദ് കോളജിൽ വ്യവസായ വികസന ഓഫീസിലെ സുനിൽ കുമാറും, വിഇഒ ശൈലേഷ് കുമാറുമാണ് ക്ലാസുകൾ നയിക്കുന്നത്. ഒരു സമയം 40 പേർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ലാസിൽ പങ്കെടുക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി ബ്ലോക് പഞ്ചായത്തിന്‍റെ മൂന്ന് ഹാളുകളിൽ ആറ് ബാച്ചുകളായാണ് ഒരു ദിവസത്തെ പരിശീലനം നടക്കുന്നത്. ആർഒ, എആർഒ, താലൂക്ക് ഓഫീസ് ജീവനക്കാർ എന്നിവരുടെ സഹകരണത്തോടെയാണ് ക്ലാസുകൾ നടക്കുന്നത്.