കണ്ണൂർ: സ്വന്തം വാഹനത്തിൽ ഭക്ഷണ കിറ്റുകൾ വീടുകളിലെത്തിച്ച മാഹി എംഎൽഎ വി. രാമചന്ദ്രനെതിരെ കേസ്. ലോക്‌ഡൗൺ വിലക്ക് ലംഘിച്ചതിന് എപിഡമിക്ക് ഡിസീസ് ആക്‌ട് 1897 പ്രകാരമാണ് പൊലീസ് കേസെടുത്തത്. മാഹി ബീച്ച് റോഡിൽ വിലക്ക് ലംഘിച്ച് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്‌തുവെന്നാണ് കേസ്. ഇതിന് മുമ്പ് പുതുച്ചേരിയിൽ കോൺഗ്രസ് എംഎൽഎ ജാൻകുമാറിനെതിരെയും ബിജെപി എംഎൽഎ സ്വാമിനാഥനെതിരെയും നിയന്ത്രണങ്ങൾ ലംഘിച്ചതിന് കേസെടുത്തിരുന്നു.
ഭക്ഷണവിതരണം; മാഹി എംഎൽഎക്കെതിരെ കേസ് - എപിഡമിക്ക് ഡിസീസ് ആക്‌ട്
എപിഡമിക്ക് ഡിസീസ് ആക്‌ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്.
മാഹി എംഎൽഎ