ETV Bharat / state

സജയനും കുടുംബത്തിനും വീടൊരുക്കി കെയര്‍ ഹോം

സഹകരണ വകുപ്പിന്‍റെ കെയർ ഹോം പദ്ധതിയിലൂടെ നൂറ് കണക്കിന് വീടുകളാണ് നിർമാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറിയിരിക്കുന്നത്.

താക്കോൽദാനം
author img

By

Published : Jul 8, 2019, 2:20 PM IST

Updated : Jul 8, 2019, 7:05 PM IST

കണ്ണൂർ: കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് നിർമിച്ച കെയർ ഹോം പദ്ധതി പ്രകാരമുള്ള വീടിന്‍റെ താക്കോൽ നാദാപുരം എംഎൽഎ ഇ കെ വിജയൻ കൈമാറി. മരുതോങ്കരയിലെ സജയന്‍റെ കുടുംബത്തിനാണ് വീട് നൽകിയത്. സഹകരണ വകുപ്പിന്‍റെ കെയർ ഹോം പദ്ധതിയിലൂടെ നൂറ് കണക്കിന് വീടുകളാണ് നിർമാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറിയിരിക്കുന്നത്.

സജയനും കുടുംബത്തിനും കൂടൊരുക്കി കെയർ ഹോം

പ്രളയത്തില്‍ വീട് നഷ്‌ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നൽകുന്ന സഹകരണ ബാങ്കുകളുടെ കെയർ ഹോം പദ്ധതി ഏറെ മാതൃകാപരമാണെന്ന് ഇ കെ വിജയൻ എംഎൽഎ പറഞ്ഞു. പരിപാടിയിൽ ബാങ്ക് പ്രസിഡന്‍റ് കെ കൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥലത്തിന്‍റെ രേഖകൾ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിച്ച് കൊണ്ടാണ് സജയന് വീട് നിർമിച്ച് നൽകിയിരിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്‍റ് പറഞ്ഞു. ബാങ്ക് സെക്രട്ടറി പി പി ദയാനന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. വീടിന് ബാങ്ക് ഏർപ്പെടുത്തിയ എട്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി അസിസ്റ്റന്‍റ് രജിസ്ട്രാര്‍ എ കെ അഗസ്‌തി കൈമാറി. കെ സജിത്ത്, കെ എം സതി, സി പി ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Intro:Body:

കക്കട്ടിൽ സഹകരണ റൂറൽ ബേങ്ക് നിർമ്മിച്ച കെയർ ഹോം പദ്ധതി പ്രകാരമുള്ള വീടിന്റെ താക്കോൽ നാദാപുരം MLA ഇ.കെ വിജയൻ കൈമാറി.

മരുതോങ്കരയിലെ സജയന്റെ കുടുംബത്തിനാണ് വീട് നൽകിയത്.കഴിഞ്ഞവർഷം ഉണ്ടായ മഹാപ്രളയത്തിൽ നഷ്ടപെട്ടു പോയ ആയിരക്കണക്കിന് വീടുകളുടെ പുനർനിർമ്മാണ ത്തിന് ത്വരിതഗതിയിലുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തി വരുന്നത്. സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിലൂടെ നൂറ് കണക്കിന് വീടുകളാണ് നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറിയിരിക്കുന്നത്. കക്കട്ടിൽ സഹകരണ റൂറൽ ബായ്ങ്ക് കെയർ ഹോം പദ്ധതി പ്രകാരം മരുതോങ്കര പഞ്ചായത്തിലെ

പന്ത്രണ്ടാം വാർഡിൽ പെട്ട കുന്നുമ്മൽ സജയന് വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ നാദാപുരം എം.എൽ.എ 

ഇ.കെ വിജയൻ കൈമാറി.

വീട് നഷ്ടപെട്ടവർക്ക് അത് നിർമ്മിച്ചു നൽകുന്ന സഹകരണ ബായ്ങ്കുകളുടെ കെയർ ഹോം പദ്ധതി ഏറെ മാതൃകാപരമാണെന്ന് എം.എൽ.എ പറഞ്ഞു

ബായ്ങ്ക് പ്രസിഡൻറ് കെ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥലത്തിന്റെ രേഖകൾ സംബന്ധിച്ച പ്രശ്നങ്ങൾ പോലും പരിഹരിച്ചു കൊണ്ടാണ് സജയന് വീട് നിർമ്മിച്ചു നൽകിയിരിക്കുന്നതെന്ന് കെ.കൃഷ്ണൻ പറഞ്ഞു.

ബായ്ങ്ക് സിക്രട്ടറി പി.പി ദയാനന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു.

വീടിന് ബായ്ങ്ക് ഏർപെടുത്തിയ എട്ട് ലക്ഷം രൂപയുടെ ഇൻഷൂറൻസ് പോളിസി അസിസ്റ്റൻറ് റജിസ്ട്രാൾ എ.കെ അഗസ്തി കൈമാറി. ബ്ലോക്ക് പ്രസിഡന്റ് കെ.സജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് കെ.എം സതി, വൈസ് പ്രസിഡന്റ് സി.പി ബാബു രാജ്,  തുടങ്ങിയവർ സംസാരിച്ചു. (ബൈറ്റ് ഇ കെ.വിജയൻ MLA ) ഇ ടിവി ഭാരത് കണ്ണൂർ .

Conclusion:
Last Updated : Jul 8, 2019, 7:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.