കണ്ണൂർ: തലശ്ശേരി കോടതിയ്‌ക്ക് ബോംബ് ഭീഷണി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിൻ്റെ കോടതി ചുമരിലാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഒരു അഭിഭാഷകയുടെ പേരെടുത്തു പറഞ്ഞാണ് സന്ദേശം ആരംഭിക്കുന്നത്. തുടർന്ന് ജഡ്‌ജിമാരെയും മറ്റും ബോംബ് വച്ച് വധിക്കുമെന്നും എഴുതിയിട്ടുണ്ട്.
പോരാട്ടം എന്ന പേരിലാണ് കുറിപ്പ് അവസാനിക്കുന്നത്. നേരത്തെ പോരാട്ടം എന്ന പേരിൽ മാവോയിസ്റ്റ് ആശയങ്ങളടങ്ങിയ സന്ദേശങ്ങൾ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ പൊലീസും സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നത്.
ALSO READ:ഭക്ഷണം വാങ്ങാനായി ഇറങ്ങി, മുന്നില്‍ ഷെല്ലാക്രമണം: യുദ്ധഭൂമിയില്‍ നിന്നും മലയാളി വിദ്യാര്‍ഥിനി