കണ്ണൂർ: കതിരൂരിൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. പൊന്ന്യം പാലത്തിന് സമീപം ചൂളയിലാണ് സ്ഫോടനം നടന്നത്. ബോംബ് നിർമ്മാണത്തിനിടെ പൊട്ടിയെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. പരിക്കേറ്റവരെ തലശേരി സഹകരണ ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടസ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഉഗ്ര സ്ഫോടകശേഷിയുള്ള 12 സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു.
![kannur bomb blast പൊന്ന്യത്ത് ബോംബ് സ്‌ഫോടനം കതിരൂരിൽ ബോംബ് സ്‌ഫോടനം സ്റ്റീൽ ബോംബ് steal bomb blast kathirur](https://etvbharatimages.akamaized.net/etvbharat/prod-images/kl-knr-01-4920-bomb-kl10004_04092020160853_0409f_1599215933_814.jpg)