കണ്ണൂർ: ഗര്‍ഭിണിയായ യുവതിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തതായി ആരോപണം. കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ടാണ് സംഭവം. ചെറുതാഴം സ്വദേശിനി നാസിലയെ ആണ് കാറില്‍ ആശുപത്രിയില്‍ കൊണ്ടുപോയത്. എടാട്ട് വച്ച് കല്യാശേരി മണ്ഡലത്തിലെ റോഡ് ഷോയ്ക്കിടയിലേക്ക് വാഹനം കയറിയതിൽ പ്രകോപിതരായ ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടയുകയും ആക്രമിക്കുകയുമായിരുന്നു. ബൈക്കുകളിലെത്തിയ ഇരുപതോളം പേരാണ് വാഹനം തകര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. അതേസമയം ആക്രമണം നടത്തിയിട്ടില്ലെന്നാണ് പ്രാദേശിക ബിജെപി നേതാക്കള്‍ നല്കുന്ന വിശദീകരണം.
ഗര്‍ഭിണിയായ യുവതി സഞ്ചരിച്ച വാഹനം ബിജെപി പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തതായി ആരോപണം - payyannur attack
ബിജെപി കല്യാശേരി മണ്ഡലം റോഡ് ഷോയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകര്‍ ഇവരുടെ വാഹനം തടയുകയും ആക്രമിക്കുകയുമായിരുന്നു എന്നാണ് ആരോപണം. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു