ETV Bharat / state

കൊവിഡിന്‍റെ സമ്മർദ്ദം: പക്ഷി പരിപാലനവുമായി തലശ്ശേരി ജനറൽ ആശുപത്രി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സമ്മർദ്ദം കുറക്കാൻ പക്ഷി പരിപാലനം വളരെയധികം സഹായിക്കുന്നുവെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്‌.

author img

By

Published : May 17, 2021, 3:19 PM IST

Updated : May 17, 2021, 3:25 PM IST

പക്ഷി പരിപാലനം  തലശ്ശേരി ജനറൽ ആശുപത്രി  Bird keeping to reduce stress among covids  Thalassery General Hospital  ലവ് ബേഡ്‌സ്‌
കൊവിഡിനിടയിലെ സമ്മർദ്ദം കുറയ്‌ക്കാൻ പക്ഷി പരിപാലനം;വേറിട്ട്‌ തലശ്ശേരി ജനറൽ ആശുപത്രി

കണ്ണൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സമ്മർദ്ദം കുറക്കാൻ അലങ്കാര പക്ഷികളെ വളർത്തലും പരിചരണവുമായി തലശ്ശേരി ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ. സൂപ്രണ്ട് ഓഫീസ് അങ്കണത്തിൽ പ്രത്യേക കൂടൊരുക്കിയാണ് പക്ഷി പരിചരണം. കൊവിഡ്‌ വ്യാപനത്തിന്‍റെ തുടക്കം മുതല്‍ മുതൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ നിരവധി രോഗികളാണ് ചികിത്സ തേടുന്നത്‌.

കൊവിഡിന്‍റെ സമ്മർദ്ദം: പക്ഷി പരിപാലനവുമായി തലശ്ശേരി ജനറൽ ആശുപത്രി

ALSO READ:രണ്ടാം പിണറായി സര്‍ക്കാരില്‍ 21 മന്ത്രിമാര്‍; ഘടകകക്ഷികള്‍ സ്ഥാനം പങ്കിടും

കഴിഞ്ഞ ഒരു വർഷവമായി രോഗികളില്ലാത്ത ചുരുക്കം ചില ദിവസങ്ങൾ മാത്രമാണ് ആശുപത്രിയിൽ ഉണ്ടായത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സമ്മർദ്ദം കുറക്കാൻ പക്ഷി പരിപാലനം വളരെയധികം സഹായിക്കുന്നുവെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്‌. ജീവനക്കാരായ കെ സജിത്ത്, പിആർഒ ദേവി ലാൽ, റിനേഷ്, അശ്വന്ത് എന്നിവരുടെ മേൽനോട്ടത്തിലാണ്‌ പക്ഷി വളർത്തൽ. വിവിധ ഇനത്തിൽപെട്ട 45 ഓളം പക്ഷികളെയാണ് ഇവിടെ പരിചരിക്കുന്നത്.

Last Updated : May 17, 2021, 3:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.