കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലെ പ്രതിയും കരിപ്പുര്‍ സ്വര്‍ണക്കടത്ത്- ക്വട്ടേഷന്‍ കേസുകളില്‍ കസ്റ്റംസ് ചോദ്യം ചെയ്യലിന് വിധേയനാവുകയും ചെയ്ത ആകാശ് തില്ലങ്കേരി വിവാഹിതനാവുന്നു. സേവ് ദ ഡേറ്റിനൊപ്പം താന്‍ വിവാഹിതനാകുന്നൂവെന്ന വിവരം ആകാശ് ഫേസ്ബുക്ക് പങ്ക് വെച്ചിരുന്നു. ഇരുവരുടെയും സേവ് ദ ഡേറ്റ് ചിത്രങ്ങള്‍ നവമാധ്യങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
കറുത്ത താർ ജീപ്പും, നായയും ഒക്കെ ഉൾപ്പെടുത്തിയാണ് സേവ് ദ ഡേറ്റിനായി വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയിരിക്കുന്നത്. ഹോമിയോ ഡോക്ടറായ അനുപമയുമായി ആകാശ് പ്രണയത്തിലായിരുന്നു. "ഈ വരുന്ന മെയ് 12ന് അനുപമയും ഞാനും വിവാഹം ചെയ്യുന്നു..എല്ലാവരോടും സമ്മതം വാങ്ങിക്കുന്നു..സ്നേഹം.." എന്നാണ് ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചത്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്താണ് ആകാശ് തില്ലങ്കേരി. അതുകൊണ്ട് തന്നെ ഇതു സംബന്ധിച്ചുണ്ടായ കേസില്‍ ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നു. എന്നാല്‍ പ്രതി അര്‍ജുനെതിരെ കാപ്പ വകുപ്പ് ചുമത്തിയുള്ള നടപടിക്ക് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശുപാർശ ചെയ്യുകയായിരുന്നു.
ലോ കോളജ് വിദ്യാര്‍ഥിയുമായി അര്‍ജുന്‍ ആയങ്കി പ്രണയ വിവാഹിതനായത് വാര്‍ത്തയായതിന് ശേഷമാണ് ആകാശ് തില്ലങ്കേരിയുടെ ഹോമിയോ ഡോക്ടറുമായുള്ള വിവാഹത്തിന്‍റെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. കണ്ണൂർ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജറിനെതിരെയുള്ള ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ വിവാദത്തിന് വഴിവച്ചിരുന്നു. ഇല്ലാ കഥകൾ തുടർന്നാൽ പരസ്യമായി പ്രതികരിക്കുമെന്നും ആകാശ് കുറിപ്പിൽ മുന്നറിയിപ്പു നൽകിയിരുന്നു.
അതേസമയം ആകാശ് തില്ലങ്കേരിയുടെ ഭീഷണിക്ക് വഴങ്ങി പുറകോട്ടു പോകാനില്ലന്ന് കണ്ണൂർ ജില്ലയിലെ ഡിവൈഎഫ്ഐ നേതാക്കളും വ്യക്തമാക്കിയിരുന്നു. വാർത്താ സമ്മേളനങ്ങൾ വിളിച്ച് കാര്യങ്ങൾ തുറന്നു പറയുമെന്ന് വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരിയെയും, അർജുൻ ആയങ്കിയെയും നേരിടാൻ ഡിവൈഎഫ്ഐ നേതാക്കൾ ശക്തമായി രംഗത്തെത്തി. ഭീഷണി മുഴക്കാതെ പറയാനുള്ളത് പറയാൻ ഡിവൈഎഫ്ഐ നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഇരുവരും അതിനു തയ്യാറായിരുന്നില്ല.
പാർട്ടിയെ സ്നേഹിക്കുന്ന വ്യക്തിയാണ് താനെന്ന് ഫേസ്ബുക്കിൽ പലതവണ കുറിച്ചിട്ടുള്ള ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിന് എതൊക്കെ നേതാക്കൾ പങ്കെടുക്കും എന്നാണ് ഇനി അറിയേണ്ടത്.
also read: വിവാഹത്തിനിടെ വൈദ്യുതി തടസം ; വധുക്കൾ പരസ്‌പരം മാറി, അബദ്ധം പിണഞ്ഞ് ആശയക്കുഴപ്പം