കണ്ണൂർ: തലശ്ശേരി ടെമ്പിൾഗേറ്റ് റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോം ഉയർത്താൻ റയിൽവേ നടപടിയെടുക്കും. കെ.മുരളീധരൻ എം.പി. പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ പ്രതാപ് സിങ് ഷമിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
ടെമ്പിൾ ഗേറ്റിലെ രണ്ടാം പ്ലാറ്റ് ഫോമിന്‍റെ ഉയരക്കുറവ് നാളുകളായി യാത്രക്കാരെ അലട്ടുന്ന പ്രശ്നമാണ്. പ്രായമായവർക്കും കുട്ടികൾക്കും പരസഹായമില്ലാതെ ഇവിടെ നിന്ന് വണ്ടിയിൽ കയറാനും ഇറങ്ങാനുമാകില്ല. കൂടാതെ ഒന്നാം പ്ലാറ്റ് ഫോമിന് മാത്രമാണ് മേല്‍ക്കൂരയുള്ളത്. ഇതിനാൽ മഴയത്തും വെയിലിലും യാത്രക്കാർ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
ഒരു മാസത്തിനകം തലശ്ശേരി സ്റ്റേഷനിലെത്തി പ്രശ്നങ്ങൾ പരിശോധിച്ച് പ്രവൃത്തികൾ അവലോകനം നടത്തുമെന്ന് ഡിവിഷണൽ റീജിയണൽ മാനേജർ കെ. മുരളീധരൻ എം.പിക്ക് ഉറപ്പു നൽകി.