ETV Bharat / state

മോദി അനുകൂല പരാമർശം: എപി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസില്‍ നിന്ന് പുറത്താക്കി

വിശദീകരണം ചോദിച്ചിട്ടും പാർട്ടിക്ക് ഇതുവരെ മറുപടി നൽകാത്ത സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങാൻ കെപിസിസി തീരുമാനിച്ചത്

എ.പി അബ്ദുള്ളക്കുട്ടി
author img

By

Published : Jun 3, 2019, 12:42 PM IST

Updated : Jun 3, 2019, 2:23 PM IST

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മുൻ എംപിയും എംഎല്‍എയുമായ എ.പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കിയെന്നും, പ്രവർത്തിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കെ.പി.സി.സിയുടെ നടപടി. പാര്‍ട്ടിയുടെ അന്തസ്സിനേയും അച്ചടക്കത്തിനേയും ബാധിക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ അബ്ദുള്ളകുട്ടി പ്രസ്താവനകള്‍ തുടർന്നെന്നും, പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിച്ചെന്നും കെ.പി.സി.സി ഇറക്കിയ പത്രകുറിപ്പിൽ പറയുന്നു. കെ.പി.സി.സി. ആവശ്യപ്പെട്ട വിശദീകരണത്തിന് പരിഹാസപൂര്‍വമായ മറുപടിയാണ് അബ്ദുള്ളകുട്ടി നല്‍കിയതെന്നും പത്രകുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. മോദിയെ ഗാന്ധിയോട് ഉപമിച്ച് വികസന നായകനാക്കിയ എഫ്ബി പോസ്റ്റിനെതിരെ കണ്ണൂർ ഡിസിസിയാണ് നേരത്തെ കെപിസിസിക്ക് പരാതി നൽകിയത്.

പാവപ്പെട്ടവന് വേണ്ടി മോദി ചെയ്ത ഗാന്ധിയൻ മോഡൽ പ്രവർത്തനങ്ങൾ ആണ് ബിജെപിക്ക് മഹാവിജയം നേടിക്കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കോൺഗ്രസ് നേതാവ് കെ സുധാകരനെതിരെ കടുത്ത ആരോപണവുമായയും അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയേക്കും. കെപിസിസിയുടെ തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. വിശദീകരണം ചോദിച്ചിട്ടും പാർട്ടിക്ക് ഇതുവരെ മറുപടി നൽകാത്ത സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങാൻ കെപിസിസി തീരുമാനിച്ചത്. മോദിയെ ഗാന്ധിയോട് ഉപമിച്ച് വികസന നായകനാക്കിയ എഫ്ബി പോസ്റ്റിനെതിരെ കണ്ണൂർ ഡിസിസിയാണ് കെപിസിസിക്ക് പരാതി നൽകിയത്. പാവപ്പെട്ടവന് വേണ്ടി മോദി ചെയ്ത ഗാന്ധിയൻ മോഡൽ പ്രവർത്തനങ്ങൾ ആണ് ബിജെപിക്ക് മഹാവിജയം നേടിക്കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതിനിടെ കോൺഗ്രസ് നേതാക്കൾക്കെതിരെ കടുത്ത ആരോപണവുമായി അബ്ദുള്ളക്കുട്ടി വീണ്ടും രംഗത്തെത്തി. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരൻ മത്സരിച്ചതിനെ തുടർന്ന് ഒഴിവുവന്ന കണ്ണൂർ നിയമസഭാ സീറ്റ് തനിക്കു ലഭിക്കാതിരിക്കാൻ സുധാകരൻ ശ്രമം നടത്തിയെന്ന് അബ്ദുള്ളക്കുട്ടി ആരോപിച്ചു. ഉപതിരഞ്ഞെടുപ്പു വന്നപ്പോൾ വിശ്വസ്തനായ കെ.സുരേന്ദ്രനു സീറ്റ് നൽകാനായിരുന്നു സുധാകരനു താൽപര്യം. എന്നാൽ സുരേന്ദ്രൻ പറ്റില്ലെന്ന് ഹൈക്കമാന്റ് ആവശ്യപ്പെടുകയും പി രാമകൃഷ്ണന്റെ പേര് നിർദേശിക്കുകയും ചെയ്യും എന്ന കണ്ടപ്പോഴാണ് സുധാകരൻ തന്റെ പേര് എടുത്തിട്ടതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. 
2011ലെ തിരഞ്ഞെടുപ്പിൽ സീറ്റ് സുരേന്ദ്രനു വിട്ടുകൊടുക്കണമെന്നും പകരം സിപിഎം കോട്ടകളായ പയ്യന്നൂരിലോ, തളപ്പറമ്പിലോ മത്സരിക്കാൻ സുധാകരൻ ആവശ്യപ്പെട്ടു. എന്നാൽ എല്ലാ സിറ്റിങ് എംഎൽഎമാരും അതതു മണ്ഡലങ്ങളിൽ മൽസരിക്കട്ടെയെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ കണ്ണൂർ സീറ്റ് തനിക്ക് ലഭിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലം മാറി മൽസരിക്കേണ്ടി വന്ന കോൺഗ്രസിലെ ഏക സിറ്റിങ് എംഎൽഎ താനാണ്. സിറ്റിങ് സീറ്റ് ഉപേക്ഷിച്ചു തലശ്ശേരിക്കു മാറിയതു സുധാകരൻ ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു. 
സുധാകരനു വേണ്ടി കണ്ണൂർ സീറ്റിൽനിന്നു മാറണമെന്നു പയ്യാമ്പലം ഗെസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി കണ്ണൂരിലെ നേതാക്കൾ ആവശ്യപ്പെട്ടു. മാറാൻ തയാറാണെന്നും തന്നെ മാറ്റിയാൽ കണ്ണൂർ മണ്ഡലത്തിൽ മറ്റാരും ജയിക്കില്ലെന്നും താൻ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് കെ സുധാകരൻ ഉദുമയിലേക്ക് മാറിയത്. പകരം സതീശൻ പാച്ചേനിക്ക് സീറ്റ് കൊടുക്കുകയും ചെയ്തു. അങ്ങിനെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടുവെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

Last Updated : Jun 3, 2019, 2:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.