കണ്ണൂർ: കൊവിഡ് സമൂഹ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആന്തൂര്‍ നഗരസഭയിൽ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ പ്രവര്‍ത്തനം ആരംഭിച്ചു. ധര്‍മശാല കണ്ണൂര്‍ എന്‍ജി. കോളജ് മെന്‍സ് ഹോസ്‌റ്റല്‍, എന്‍ജി. കോളജ് വുമന്‍സ് ഹോസ്‌റ്റല്‍ എന്നിവിടങ്ങളിലായി 300 പേര്‍ക്കുള്ള ചികിത്സാ സൗകര്യമാണ് ഒരുക്കിയത്.
സമ്പര്‍ക്കത്തിലൂടെയുളള കൊവിഡ് രോഗികള്‍ വര്‍ധിച്ചതോടെയാണ് നഗരസഭ ട്രീറ്റ്‌മെന്‍റ് സെന്‍റർ ഒരുക്കിയത്. നഗരസഭ പരിധിയിലെ പല വാര്‍ഡുകളിലും കൊവിഡ് രോഗികള്‍ വര്‍ധിച്ചതോടെ പരിശോധന കര്‍ശനമാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇരു കേന്ദ്രങ്ങളിലായി 300 കിടക്കകളാണ് സജ്ജീകരിച്ചത്. ആധുനിക സൗകര്യത്തോടുകൂടി ഒരുക്കിയ കേന്ദ്രീകൃത കിച്ചണിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. ജില്ലയിലെ മികച്ച വെയിസ്റ്റ് ഡിസ്‌പോസിബിള്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രവര്‍ത്തനം സുഗമമാക്കുന്നതിന് മാനേജ്‌മെന്‍റ് കമ്മിറ്റിയും രൂപീകരിച്ചു.
ഒരു ബ്ലോക്കില്‍ 100 ബെഡിന് 25 ടോയ്‌ലറ്റ്, 25 ബാത്ത് റൂം എന്നീ സജ്ജീകരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളുടെ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് പരിശോധനയും ആരംഭിച്ചു. ആദ്യദിനത്തില്‍ 50പേര്‍ക്ക് നടത്തിയ പരിശോധനയില്‍ മുഴുവന്‍ ഫലവും നെഗറ്റീവായി.