ETV Bharat / state

ഇല്ലാത്ത ഒഴിവിൽ ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരത്തെ സമരമെന്ന് വിജയരാഘവൻ - തൊഴിൽ ഇല്ലായ്മ

മോദിയുടെ ബ്രാഞ്ച് ഓഫീസ് ആയി കെപിസിസി ഓഫിസ് മാറിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി.

A VIJAYARAGHAVAN about rank holders strike  A VIJAYARAGHAVAN  cpm  ldf  കണ്ണൂർ  തൊഴിൽ ഇല്ലായ്മ  മോദിയുടെ ബ്രാഞ്ച് ഓഫീസ് ആയി കെപിസിസി
ഇല്ലാത്ത ഒഴിവിൽ ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരത്തെ സമരമെന്ന് വിജയരാഘവൻ
author img

By

Published : Feb 15, 2021, 9:27 PM IST

കണ്ണൂർ: ഇല്ലാത്ത ഒഴിവിൽ ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് തലസ്ഥാനത്ത് സമരം നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. സമരം ചെയ്യുന്നവരുടെ ആവശ്യം പ്രയോഗികമായി നിലനിൽക്കുന്നതല്ലെന്നും വിജയരാഘവൻ പറഞ്ഞു.

തൊഴിൽ ഇല്ലായ്മ രൂക്ഷമായത് കോൺഗ്രസിന്‍റെ നടപടികൾ കൊണ്ടാണ്. മോദിയുടെ ബ്രാഞ്ച് ഓഫീസ് ആയി കെപിസിസി ഓഫിസ് മാറിയെന്നും കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ കോൺഗ്രസിന്‍റെ സമരം കാണാനില്ലെന്നും റാങ്ക് ഹോൾഡേഴ്സിനെ മുന്നിൽ നിർത്തി നാട്ടിൽ അക്രമം അഴിച്ചു വിടാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും വിജയരാഘവൻ ആരോപിച്ചു. ഇത് നാട് അംഗീകരിക്കില്ലെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് നടത്തിയ സമരാഭാസങ്ങളുടെ തുടർച്ചയാണ് തിരുവനന്തപുരത്ത് തുടങ്ങിയ സമരമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.