ഇടുക്കി: രണ്ട് കിലോ കഞ്ചാവുമായി ഇടുക്കിയിൽ യുവാവ് അറസ്റ്റില്‍. തങ്കമണി സ്വദേശി അരണോലിൽ ജയിൻ മാത്യു(23) ആണ് അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ പിടിയിലായത്. എറണാകുളത്ത് നിന്നെത്തുന്നയാൾക്ക് കൈമാറ്റം നടത്തുന്നതിനായി വിമലഗിരി തടിയമ്പാട് ഭാഗത്ത് കാത്തുനിൽക്കുന്നതിനിടെയാണ് എക്സൈസിൻ്റെ വലയിലായത്.
തടിയമ്പാട് മേഖലയിൽ യുവാക്കൾക്കിടയിൽ കഞ്ചാവിൻ്റെ ഉപയോഗം കൂടുന്നതായി ലഭിച്ച പരാതിയെ തുടർന്നാണ് എക്സൈസ് സംഘം ഈ മേഖലയിൽ പരിശോധനക്കെത്തിയത്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ എംകെ പ്രസാദിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.