ഇടുക്കി : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് വെള്ളത്തിൽ മുങ്ങിമരിച്ചു. പാലൊഴുകും പാറയിലെ കയത്തില്‍ ആലപ്പുഴ സ്വദേശിയായ രോഹിത്താണ് മുങ്ങി മരിച്ചത്. ആലപ്പുഴയിൽ നിന്നും അഞ്ച് പേരടങ്ങുന്ന സംഘമാണ് പാലൊഴുകും പാറയിലെത്തിയത്. താഴ്ഭാഗത്തുള്ള കയത്തിലെത്തിയതോടെ രോഹിത് കുളിക്കാനിറങ്ങി.
ഈ സമയം മറ്റ് സുഹൃത്തുക്കൾ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
തുടര്‍ന്ന് അപ്രതീക്ഷിതമായി കയത്തിലെ ചുഴിയിലകപ്പെട്ട രോഹിത്തിനെ കാണാതായി. മൊബൈലിന് റേഞ്ച് ഇല്ലാത്ത സ്ഥലമാണിത്. അതിനാൽ അപകട വിവരം പുറം ലോകത്തെ അറിയിക്കാൻ വൈകി. വാഗമൺ പൊലീസും പീരുമേട്ടിൽ നിന്ന് ഫയർ ഫോഴ്‌സും എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.