ETV Bharat / state

മാരക ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍ - man arrested with Drug in Vandanmed

കോഴിക്കോട് ഒളവണ്ണ വടക്കേ കോമളശ്ശേരിൽ അർജുൻ ഹരിദാസാണ് (25) അറസ്റ്റിലായത്. ഇയാളിൽ നിന്നും മാരക ലഹരി വസ്തുക്കളായ 60 ഗ്രാം എം.ഡി.എം.എ, ഏഴ് എൽ.എസ്.ഡി സ്‌റ്റാമ്പുകൾ, 25 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ കണ്ടെത്തി.

വണ്ടൻമേട്ടില്‍ ലഹരി വേട്ട  ലഹരി വസ്തുക്കളുമായി കോഴിക്കോട് സ്വദേശി പിടിയില്‍  ഒളവണ്ണ സ്വദേശിയില്‍ നിന്നും ലഹരി കണ്ടെത്തി  Young man arrested with Drug  man arrested with Drug in Vandanmed  Drug in Vandanmed Idukki
ലഹരി വസ്തുക്കളുമായി അന്തർസംസ്ഥാന ഇടപാടുകാരനായ യുവാവ് പിടിയില്‍
author img

By

Published : Apr 26, 2022, 10:45 PM IST

ഇടുക്കി: ലക്ഷങ്ങളുടെ ലഹരി വസ്തുക്കളുമായി അന്തർസംസ്ഥാന ഇടപാടുകാരനായ യുവാവ് വണ്ടൻമേട് പൊലീസിന്‍റെ പിടിയിൽ. കോഴിക്കോട് ഒളവണ്ണ വടക്കേ കോമളശ്ശേരിൽ അർജുൻ ഹരിദാസാണ് (25) അറസ്റ്റിലായത്. ഇയാളിൽ നിന്നും മാരക ലഹരി വസ്തുക്കളായ 60 ഗ്രാം എം.ഡി.എം.എ, ഏഴ് എൽ.എസ്.ഡി സ്‌റ്റാമ്പുകൾ, 25 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ കണ്ടെത്തി. തിങ്കളാഴ്ച്ച അർധരാത്രിയോടെ പുളിയൻമലയിൽ വച്ചാണ് ഇയാള്‍ പിടിയിലായത്.

ആവശ്യക്കാരെന്ന വ്യാജേന ബാംഗ്ലൂരിൽ നിന്ന് യുവാവിനെ വിളിച്ചു വരുത്തി പൊലീസ് പിടികൂടുകയായിരുന്നു. ബാംഗ്ലൂർ കേന്ദ്രീകരിച്ച് ലഹരി വ്യാപാരം നടത്തിയിരുന്ന അർജുൻ ഇടനിലക്കാരെ ഉപയോഗിച്ചാണ് കേരളത്തിൽ കച്ചവടം നടത്തിയിരുന്നത്. സുഹൃത്തും ഇടനിലക്കാരനുമായ ആളെ ചോദ്യം ചെയ്തതിൽ നിന്നാണ് യുവാവിനെക്കുറിച്ചുള്ള വിവരം സർക്കിൾ ഇൻസ്പെക്ടർ വി. എസ് നവാസിന് ലഭിച്ചത്. തുടർന്ന് ദിവസങ്ങളോളം അർജുനെ നിരീക്ഷിച്ച് വലയിൽ കുടുക്കുകയായിരുന്നു.

പിടിയിലായ അർജുന്റെ ഫോൺ രേഖകളിൽ നിന്നും മറ്റു കണ്ണികളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അടിമാലി, കട്ടപ്പന എന്നിവിടങ്ങളിൽ ലഹരി വസ്തുക്കൾ വിൽക്കുന്ന സംഘങ്ങളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെെട്ടന്ന് തിരിച്ചറിയപ്പെടാതിരിക്കാൻ "കല്ല്, പവർ " എന്നീ കോഡ് ഭാഷയിലാണ് എം.ഡി.എം.എ കൈമാറി വന്നിരുന്നത്.

ബാംഗ്ലൂരിൽ നിന്നും കേരളത്തിലെത്തുന്ന വിദ്യാർഥികൾ, ജോലിക്കാർ എന്നിവരിലൂടെ കേരളത്തിലേക്ക് മയക്കുമരുന്നുകൾ കടത്തിയിരുന്നതായും വിവരമുണ്ട്. എൽ എസ് ഡി പോലുള്ള മാരക ലഹരി വസ്തുക്കളുടെ ആവശ്യക്കാർ ജില്ലയിൽ വ്യാപകമായുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച പഞ്ചായത്തംഗം ഉൾപ്പെട്ട കേസിലെ മറ്റ് പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഈ കേസിലേക്ക് എത്തിയത്. കോടതിയിൽ ഹാജരാക്കിയ അർജുനെ റിമാൻഡ് ചെയ്തു.

Also Read: ബെംഗളൂരുവില്‍ 13 കിലോ ഹാഷിഷ് ഓയിലുമായി രണ്ട് മലയാളികള്‍ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.