ETV Bharat / state

വഴിവിളക്ക് സ്ഥാപിക്കാന്‍ പോസ്‌റ്റില്‍ കയറിയ തൊഴിലാളി ഷോക്കേറ്റ് മരിച്ചു - വണ്ടിപ്പെരിയാർ പൊലീസ്

മ്ലാമല മാളിയേക്കൽ സാലിമോൻ മാത്യു ആണ് മരിച്ചത്. വഴിവിളക്കിൽ അറ്റകുറ്റപ്പണി നടത്തുന്നതിനായി പോസ്റ്റില്‍ കയറിയപ്പോള്‍ വൈദ്യുതി ആഘാതമേറ്റായിരുന്നു മരണം. അറ്റകുറ്റപണികൾ നടത്താൻ ഏറ്റെടുത്തിട്ടുള്ള കരാറുകാരന്‍റെ തൊഴിലാളിയാണ് മരിച്ച സാലിമോൻ

worker dies after electric shock in Idukki  worker dies after electric shock from street light  worker dies after electric shock  വഴിവിളക്കിൽ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു  ഷോക്കേറ്റ് തൊഴിലാളി മരിച്ചു  മ്ലാമല മാളിയേക്കൽ സാലിമോൻ മാത്യു  സാലിമോൻ മാത്യു  വണ്ടിപ്പെരിയാർ പൊലീസ്
വഴിവിളക്ക് സ്ഥാപിക്കാന്‍ പോസ്‌റ്റില്‍ കയറിയ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
author img

By

Published : Dec 3, 2022, 11:53 AM IST

ഇടുക്കി: മണ്ഡലകാല തീർഥാടനത്തോടനുബന്ധിച്ച് വഴിവിളക്കിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതി ആഘാതമേറ്റ് തൊഴിലാളി മരിച്ചു. മ്ലാമല മാളിയേക്കൽ സാലിമോൻ മാത്യു (45) ആണ് മരിച്ചത്. വഴിവിളക്ക് സ്ഥാപിക്കാനായി പോസ്റ്റില്‍ കയറിയ സാലിമോന് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്ക് ഏല്‍ക്കുകയായിരുന്നു.

വെള്ളിയാഴ്‌ച വൈകിട്ട് നാല് മണിയോടെ വണ്ടിപ്പെരിയാർ കറുപ്പുപാലം കൊക്കക്കാടിനു സമീപമാണ് അപകടമുണ്ടായത്. ഷോക്കേറ്റു വീണ സാലിമോനെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറ്റകുറ്റപണികൾ നടത്താൻ ഏറ്റെടുത്തിട്ടുള്ള കരാറുകാരന്‍റെ തൊഴിലാളിയാണ് മരിച്ച സാലിമോൻ.

മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. വണ്ടിപ്പെരിയാർ പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.