ഇടുക്കി: കൊവിഡ് വ്യാപനത്തെതുടർന്ന് മൂന്നാര്‍ ടൗൺ വിജനമായതോടെ വീണ്ടും കാട്ടാന ശല്യം രുക്ഷമായി. ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന് രണ്ട് വ്യാപാരസ്ഥാപനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയ കാട്ടാനകള്‍ സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന പച്ചക്കറികള്‍ ഉള്‍പ്പെടെ ഭക്ഷിച്ചു.പാപ്പു കുഞ്ഞിന്‍റെയും ഐ എന്‍ ടി യു സി ഓഫീസിന് സമീപമുള്ള അയ്യപ്പന്‍റെ വ്യാപാരസ്ഥാപനങ്ങൾക്കുമാണ് കേടുപാടുകള്‍ വരുത്തിയത്.
രാത്രി പതിനൊന്നരയോടെയാണ് കൊമ്പനും കുട്ടിയാനയുമുള്‍പ്പെടെ നഗരത്തിലെത്തിയത്. നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും മൂന്നാര്‍ മേഖലയിലെ വന്യജീവി ശല്യം പ്രതിരോധിക്കാന്‍ വനംവകുപ്പ് ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കാട്ടാനകള്‍ ടൗണിലേക്കെത്താതിരിക്കാന്‍ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെയും ആവശ്യം. ജനവാസ മേഖലയിലെ കാട്ടാന ശല്യത്തിന് പുറമെ തോട്ടം മേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ പുലിയുടെ ആക്രമണവും രൂക്ഷമാണ്.
കൂടുതൽ വായിക്കാന്‍: മൂന്നാറിലെ തോട്ടം മേഖലകളിൽ പുലി ശല്യം രൂക്ഷം