ഇടുക്കി: അടിമാലി മാര്‍ക്കറ്റിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഓടയില്‍ മലിനജലം കെട്ടികിടക്കുന്നു. കെട്ടികിടക്കുന്ന വെള്ളത്തില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം അസഹനീയമാണെന്നാണ് സമീപവാസികളുടെ പരാതി.
മലിനജലത്തിൽ ഈച്ചകളും കൊതുകുകളും പെരുകുന്നത് പകര്‍ച്ചവ്യാധ്യകൾക്കിടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. മാര്‍ക്കറ്റിനുള്ളിലൂടെ കടന്നു പോകുന്ന നീര്‍ച്ചാലില്‍ മാലിന്യമടിഞ്ഞ് ഒഴുക്ക് തടസപ്പെട്ടിരിക്കുന്നതാണ് പ്രശ്‌നം ഇത്രത്തോളം രൂക്ഷമാകാന്‍ കാരണം. മാര്‍ക്കറ്റില്‍ തന്നെയുണ്ടാവുന്ന മാലിന്യമാണ് കൂടുതലായും ഓടയില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബിലെ മാലിന്യവുംപൈപ്പിലൂടെ ഓടയിലേക്ക് തുറന്നുവിടുന്നതായി പരാതിയുണ്ട്. ഓടയിലെ മാലിന്യം നീക്കി മലിനജലം ഒഴുക്കി കളയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.