ETV Bharat / state

നെടുങ്കണ്ടത്ത് കോടയും വാറ്റുപകരണങ്ങളും പിടികൂടി

നെടുങ്കണ്ടം പൊലീസ് നടത്തിയ പരിശോധയിൽ സന്യാസിയോടയിൽ നിന്ന് 200 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമാണ് പിടികൂടിയത്. മറ്റൊരു പരിശോധനയിൽ എക്‌സൈസ് ബാലൻപിള്ളസിറ്റി ബെംഗ്ലാദേശ് കോളനിയിൽ 280 ലിറ്റർ കോട പിടികൂടി.

wash seized at nedumkandam  nedumkandam police  wash and distillery tools  കോടയും വാറ്റുപകരണങ്ങളും  കള്ളവാറ്റ്  Nedumkandam excise  നെടുങ്കണ്ടം പൊലീസ്  എക്സൈസ്
നെടുങ്കണ്ടത്ത് കോടയും വാറ്റുപകരണങ്ങളും പിടികൂടി
author img

By

Published : May 27, 2021, 8:39 PM IST

ഇടുക്കി: നെടുങ്കണ്ടം പൊലീസും എക്സൈസ് സംഘവും നടത്തിയ വ്യത്യസ്ഥങ്ങളായ പരിശോധനകളിൽ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. നെടുങ്കണ്ടം പൊലീസ് നടത്തിയ പരിശോധയിൽ സന്യാസിയോടയിൽ നിന്ന് 200 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമാണ് പിടികൂടിയത്. സംഭവത്തിൽ സന്യാസിയോട കണ്ണിശ്ശേരിൽ വീട്ടിൽ മനോജിനെ(47) അറസ്റ്റ് ചെയ്തു. ഇയാളുടെ വീടിനോട് ചേർന്ന് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

ബാലൻപിള്ളസിറ്റി ബെംഗ്ലാദേശ് കോളനിയിൽ 280 ലിറ്റർ കോട പിടികൂടി. നെടുങ്കണ്ടം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ ജോസഫിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കോട പിടികൂടിയത്. തമിഴ്‌നാട് റിസർവ് വനമേഖലയോട് ചേർന്ന മലഞ്ചെരുവിലാണ് കോട സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ പ്രതിക്കായി അന്വേഷണം തുടങ്ങിയതായി എക്‌സൈസ് അറിയിച്ചു.

Also Read:വീടുകളില്‍ പച്ചക്കറി കിറ്റുകള്‍ എത്തിക്കുന്ന പദ്ധതിയുമായി അടിമാലി ഗ്രാമപഞ്ചായത്ത്

ജനവാസ മേഖലകളിൽ എക്സൈസ് പരിശോധനകൾ സജീവമായതോടെ വ്യാജ വാറ്റ് സംഘങ്ങൾ തമിഴ്‌നാട് അതിർത്തി മേഖലകളിലേക്ക് മാറിയതായ് എക്സൈസ് ഇൻ്റലിജൻ്റലിജൻസിൻ്റെയും സ്പെഷ്യൽ ബ്രാഞ്ചിൻ്റെയും റിപ്പോർട്ടുണ്ടായിരുന്നു. ഇതിനെ തുടർന്ന് പൊലീസും എക്സൈസും അതിർത്തി മേഖലകളിൽ പ്രത്യേകം പരിശോധനകൾ ആരംഭിച്ചിരുന്നു. വരും ദിവസങ്ങളിലും അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് ശക്തമായ പരിശോധനകൾ നടത്തുമെന്ന് പൊലീസും എക്‌സൈസും അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.