ETV Bharat / state

ഇടുക്കിയിൽ വീണ്ടും വിസ തട്ടിപ്പ്; പ്രതി ഒളിവിൽ - നെതര്‍ലന്റ്‌സില്‍ ജോലി

തട്ടിപ്പ് കേസിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ബിന്‍സ് ജോസഫ് സുഹൃത്തായ ബിന്‍സ് ജേക്കബിന്‍റെ പേരിൽ പരാതി നൽകി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു

ഇടുക്കിയിൽ വീണ്ടും വിസ തട്ടിപ്പ്; പ്രതി ഒളിവിൽ

author img

By

Published : Feb 5, 2020, 10:12 PM IST

Updated : Feb 5, 2020, 11:27 PM IST

ഇടുക്കി: ഇടുക്കിയിൽ വീണ്ടും വിസ തട്ടിപ്പ്. നെതര്‍ലന്‍റ്സില്‍ ജോലി വാഗ്ദാനം ചെയ്ത് 18 ലക്ഷം രൂപ തട്ടിയ കേസില്‍ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു. കട്ടപ്പന കോഴിപ്പൂവനാനിക്കല്‍ ബിന്‍സ് ജോസഫാണ് പണം തട്ടിയത്. ഇയാള്‍ ഇപ്പോൾ ഒളിവിലാണ്. കട്ടപ്പന, കോട്ടയം, തൊടുപുഴ, പാലക്കാട് സ്വദേശികളായ ഒമ്പത് പേരില്‍ നിന്നാണ് ബിന്‍സ് രണ്ടുലക്ഷം രൂപ വീതം 18 ലക്ഷം രൂപ കൈപ്പറ്റിയത്. 2019 ഓഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളിൽ ബിന്‍സിന്‍റെ ഉടമസ്ഥതയില്‍ കട്ടപ്പന ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന അബ്ബി ഡിജിറ്റല്‍ അഡ്വര്‍ടൈസിങ് എന്ന സ്ഥാപനത്തില്‍ വച്ചാണ് ഇവർ പണം കൈമാറിയത്.

ഇടുക്കിയിൽ വീണ്ടും വിസ തട്ടിപ്പ്; പ്രതി ഒളിവിൽ

അതെ സമയം, സംഭവത്തിൽ നരിയംപാറ സ്വദേശിയായ ബിന്‍സ് ജേക്കബ് എന്നയാള്‍ക്കെതിരെ ഡിസംബര്‍ 14ന് ബിന്‍സ് ജോസഫ് കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയിരുന്നു. നെതര്‍ലന്‍റ്സില്‍ ജോലി വാഗ്ദാനം ചെയ്ത് ബിന്‍സ് ജേക്കബ് പണം തട്ടിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. പിന്നീട് ബിന്‍സ് ജേക്കബിനെ മറ്റൊരു കേസില്‍ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്തറിയുന്നത്. തട്ടിപ്പ് കേസിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് ബിന്‍സ് ജോസഫ് സുഹൃത്തായ ബിന്‍സ് ജേക്കബിന്‍റെ പേരിൽ പരാതി നൽകുന്നത്. നാലര മുതല്‍ അഞ്ചര ലക്ഷം രൂപയാണ് എന്‍ജിനീയര്‍ മുതല്‍ ഓഫീസ് അസിസ്റ്റന്‍റ് വരെയുള്ള തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ ആളുകളോട് ആവശ്യപ്പെട്ടിരുന്നത്. പണം നല്‍കിയവരുമായി കരാറും ഉണ്ടാക്കിയിരുന്നു. ഒളിവില്‍ കഴിയുന്ന പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Intro:ഇടുക്കിയിൽ വീണ്ടും വിസ തട്ടിപ്പ്.
നെതര്‍ലന്റ്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് 18 ലക്ഷം രൂപ തട്ടിയ കേസില്‍ കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചു. കട്ടപ്പന കോഴിപ്പൂവനാനിക്കല്‍ ബിന്‍സ് ജോസഫാണ് പണം തട്ടിയത്.ഇയാള്‍ ഇപ്പോൾ ഒളിവിലാണ്.
Body:

വി.ഒ

കട്ടപ്പന, കോട്ടയം, തൊടുപുഴ, പാലക്കാട് സ്വദേശികളായ ഒന്‍പത് പേരില്‍ നിന്നാണ് ബിന്‍സ് രണ്ടുലക്ഷം രൂപ വീതം 18 ലക്ഷം രൂപ കൈപ്പറ്റിയത്.2019 ഓഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളിൽ
ബിന്‍സിന്റെ ഉടമസ്ഥതയില്‍ കട്ടപ്പന ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന അബ്ബി ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗ് എന്ന സ്ഥാപനത്തില്‍ വച്ചാണ് ഇവർ പണം കൈമാറിയത്.
നരിയംപാറ സ്വദേശിയായ ബിന്‍സ് ജേക്കബ് എന്നയാള്‍ക്കെതിരെ ഡിസംബര്‍ 14-ന് ബിന്‍സ് ജോസഫ് കട്ടപ്പന പോലീസില്‍ പരാതി നല്‍കിയിരുന്നു. നെതര്‍ലന്റ്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് ബിന്‍സ് ജേക്കബ് പണം തട്ടിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ബിന്‍സ് ജേക്കബ്ബിനെ മറ്റൊരു കേസില്‍ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു.
ബിന്‍സ് ജോസഫ് കട്ടപ്പന സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നവരെ അന്വേഷണസംഘം ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തറിയുന്നത്.

ബൈറ്റ്

സന്തോഷ് സജീവ്
(എസ്.ഐ കട്ടപ്പന)

Conclusion:നാലര മുതല്‍ അഞ്ചര ലക്ഷം രൂപയാണ് ആളുകളോട് ആവശ്യപ്പെട്ടിരുന്നത്. എന്‍ജിനീയര്‍ മുതല്‍ ഓഫീസ് അസിസ്റ്റന്റ് വരെയുള്ള തസ്തികകളിലാണ് ജോലി വാഗ്ദാനം ചെയ്തത്. പണം നല്‍കിയവരുമായി കരാറും ഉണ്ടാക്കിയിരുന്നു. ഒളിവില്‍ കഴിയുന്ന പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഇടിവി ഭാരത് ഇടുക്കി
Last Updated : Feb 5, 2020, 11:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.