ETV Bharat / state

വൃദ്ധദമ്പതികൾക്ക് തണലായി വട്ടപ്പാറ തണൽ സ്വയം സഹായ സംഘം - വൃദ്ധദമ്പതികൾക്ക് തണലായി വട്ടപ്പാറ തണൽ സ്വയം സഹായ സംഘം

ഇടിവി നൽകിയ വാർത്തയെ തുടർന്നാണ് സേനാപതി മെത്താപ്പ് മഞ്ഞളരുവിയിൽ രാമൻകുട്ടിക്കും ഭാര്യ ലക്ഷ്മിക്കും വീട് നിർമിച്ചു നൽകുവാൻ തണൽ സ്വയം സഹായ സംഘാംഗങ്ങൾ മുന്നോട്ടു വന്നത്.

Vattapara Thanal Self Help Group  വട്ടപ്പാറ തണൽ സ്വയം സഹായ സംഘം  വൃദ്ധദമ്പതികൾക്ക് തണലായി വട്ടപ്പാറ തണൽ സ്വയം സഹായ സംഘം  elderly couple
വൃദ്ധദമ്പതി
author img

By

Published : Mar 14, 2021, 12:25 PM IST

ഇടുക്കി: വൃദ്ധദമ്പതികൾക്ക് സഹായവുമായി വട്ടപ്പാറ തണൽ സ്വയം സഹായ സംഘം. ഇടിവി നൽകിയ വാർത്തയെ തുടർന്നാണ് സേനാപതി മെത്താപ്പ് മഞ്ഞളരുവിയിൽ രാമൻകുട്ടിക്കും ഭാര്യ ലക്ഷ്മിക്കും വീട് നിർമിച്ചു നൽകുവാൻ തണൽ സ്വയം സഹായ സംഘാംഗങ്ങൾ മുന്നോട്ടു വന്നത്. മഴക്കാലത്തിന് മുൻപായി പണികൾ പൂർത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.

തല ചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു വീട് മാത്രമാണ് ഇവരുടെ സ്വപ്നം. പാറ നിറഞ്ഞ 25 സെന്റ് ഭൂമി മാത്രമാണ് സ്വന്തമായുള്ളത്. ഭൂമിക്ക് പട്ടയമില്ലാത്തതിനാൽ സൗജന്യ ഭവന പദ്ധതികൾക്ക് ഇവർ അർഹരല്ല. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു രാമൻകുട്ടി വീട്ടിൽ നിന്നു പുറത്തു പോകാറില്ല. ലക്ഷ്മി കൂലിപ്പണിക്ക് പോയാണ് ഭക്ഷണത്തിനും മരുന്നിനുമുള്ള വക കണ്ടെത്തുന്നത്. 74 വയസുള്ള രാമൻ കുട്ടിക്കും 65 വയസുള്ള ലക്ഷ്മിക്കും മൂന്ന് പെൺമക്കളാണുള്ളത്. ഇവരെ വിവാഹം ചെയ്തയച്ച ശേഷം ആരും തങ്ങളെ തിരിഞ്ഞു നോക്കാറില്ലെന്ന് ഈ വൃദ്ധ ദമ്പതികൾ പറയുന്നു.

ഇവരുടെ ദുരവസ്ഥ ഇടിവിയിലൂടെ കണ്ട വട്ടപ്പാറ തണൽ സ്വയം സഹായ സംഘം ഇവരുടെ വീട് സന്ദർശിക്കുകയും പുതിയ വീട് നിർമിച്ച് നൽകുവാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്‌തു. തുടർന്ന് അംഗങ്ങളുടെ നേതൃത്വത്തിൽ വീടിന്റെ നിർമാണ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു. നിലവിലെ കുടിലിന് സമീപത്തായിട്ടാണ് പുതിയ വീടിന്‍റെ നിർമാണപ്രവർത്തങ്ങൾ നടക്കുന്നത്. അംഗങ്ങളുടെ നേതൃത്വത്തിൽ തറനിരപ്പാക്കൽ പ്രവർത്തങ്ങളാണ് ആരംഭിച്ചത്. മഴക്കാലത്തിന് മുൻപായി വീടിന്‍റെ നിർമാണ പ്രവർത്തങ്ങൾ പൂർത്തീകരിച്ചു താക്കോൽ കൈമാറുമെന്ന് സംഘം പ്രസിഡന്‍റ് സി.പി ജോസഫ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.