ഇടുക്കി: പൂപ്പാറയ്‌ക്ക് സമീപം മൂലത്തറയില്‍ അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അറുപത് വയസ് തോന്നിക്കുന്ന പുരുഷനെയാണ് കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയോട് ചേര്‍ന്നുള്ള പൊന്തക്കാട്ടില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെളുത്ത മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഇദ്ദേഹത്തെ മുമ്പ് ഈ പ്രദേശത്ത് കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
റോഡിനും പന്നിയാര്‍ പുഴയ്‌ക്കും ഇടയിലുള്ള ചെറു കാട്ടില്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ട് സംശയം തോന്നി വിളിച്ചുനോക്കിയെങ്കിലും പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് സമീപവാസികളിലൊരാള്‍ പരിശോധിച്ചപ്പോഴാണ് തൂങ്ങി നില്‍ക്കുന്നതാണെന്ന് മനസിലായത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.