ഇടുക്കി: കേന്ദ്ര ബജറ്റില്‍ പ്രതീക്ഷ അർപ്പിച്ച് മലയോര ജില്ലയിലെ കർഷകർ. കർഷകരുടെ ഉൽപ്പങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു. താങ്ങുവില ഉറപ്പാക്കാൻ 2.37 ലക്ഷം കോടി രൂപ വകയിരുത്തുമെന്നും ധനമന്ത്രി അറിയിച്ചു.
ഇടുക്കി ജില്ലയെ സംബന്ധിച്ച് കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് അടിസ്ഥാന വില ഇല്ലാത്തത് കർഷകരെ ദുരിതത്തിലാക്കിയിരുന്നു. ഇതിനൊരു മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. കർഷകരുടെ കൃഷി ഭൂമിയിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കർഷകരിൽ നിന്നും ഉൽപ്പന്നങ്ങൾ സംഭരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഏലം കൃഷി വ്യവസായിക ഗണത്തിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഈ ആനുകൂല്യങ്ങൾ ലഭിക്കുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്.
Also read: Union Budget 2022 : കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച കാർഷിക ആനുകൂല്യങ്ങൾ