ETV Bharat / state

അനധികൃത സ്ഫോടക വസ്തു ശേഖരം; പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍ - രാജകുമാരി വാര്‍ത്ത

കുരുവിളസിറ്റി വട്ടക്കുന്നേൽ സുരേഷിനെയാണ് രാജാക്കാട് പൊലീസ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Unauthorized use of explosives one arrested  explosives  അനധികൃത പാറ ഖനനം  സ്ഫോടക വസ്തു  സ്ഫോടക വസ്തു ശേഖരം  പൊലീസ് പിടിയില്‍  രാജകുമാരി വാര്‍ത്ത  രാജകുമാരി
അനധികൃത സ്ഫോടക വസ്തു ഉപയോഗം; പ്രതിപിടിയില്‍
author img

By

Published : Nov 22, 2020, 10:23 PM IST

ഇടുക്കി: രാജകുമാരി ഖജനാപാറയ്ക്ക് സമീപം ലൈസൻസില്ലാതെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ ഒരുവർഷത്തിനുശേഷം അറസ്റ്റ് ചെയ്തു. കുരുവിളസിറ്റി വട്ടക്കുന്നേൽ സുരേഷിനെയാണ് രാജാക്കാട് പൊലീസ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നവംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈസൺവാലി റൂട്ടിൽ പാറമടയിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഖനനം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ തെരച്ചില്‍ നടത്തുകയായിരുന്നു. ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 247 ജലാറ്റിൻ സ്റ്റിക്കുകൾ 79 ഇലക്ട്രിക്കൽ ഡിറ്റനേറ്റർ എന്നിവ പിടിച്ചെടുത്തിരുന്നു. ഉദ്യോഗസ്ഥർ വരുന്ന വിവരമറിഞ്ഞ് പാറമടയിൽ ജോലി ചെയ്തിരുന്നവർ മണ്ണുമാന്തിയന്ത്രം റോഡിനു നടുവിൽ നിർത്തിയിട്ടശേഷം ഓടിരക്ഷപ്പെടുകയായിരുന്നു.

തുടർന്ന് ഉദ്യോഗസ്ഥർ കാൽനടയായി പാറമടയിൽ എത്തി നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്‌തുക്കള്‍ കണ്ടെത്തിയത്. സ്‌ഫോടകവസ്‌തുക്കള്‍ പിന്നീട് രാജാക്കാട് പൊലീസിന് കൈമാറി. സംഭവത്തിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയാണ് സുരേഷ് എന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തമിഴ്നാട്ടിലും കേരളത്തിലുമായാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.