ETV Bharat / state

സ്‌കൂൾ വിദ്യാർഥികൾക്ക് മദ്യം നൽകി ; അടിമാലിയിൽ രണ്ട് പേർ അറസ്റ്റിൽ - idukki men arrested for giving alcohol to students

സ്‌കൂൾ യുവജനോത്സവത്തിനിടെയാണ് പ്രതികൾ കുട്ടികൾക്ക് മദ്യം നൽകിയത്. കുട്ടികൾ സ്‌കൂളിൽ മദ്യപിച്ചെത്തിയത് ശ്രദ്ധയിൽപ്പെട്ട അധ്യാപകരും രക്ഷിതാക്കളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്

സ്‌കൂൾ വിദ്യാർഥികൾക്ക് മദ്യം നൽകിയ 2 പേർ പിടിയിൽ  സ്‌കൂൾ വിദ്യാർഥികൾക്ക് മദ്യം നൽകി  Two arrested for giving alcohol to school students  giving alcohol to school students  ഇടുക്കി പത്താം മൈൽ സ്‌കൂൾ  വിദ്യാർഥികൾക്ക് മദ്യം നൽകിയ പ്രതികൾ പിടിയിൽ  എക്സൈസ്
സ്‌കൂൾ വിദ്യാർഥികൾക്ക് മദ്യം നൽകി: അടിമാലിയിൽ രണ്ട് പേർ അറസ്റ്റിൽ
author img

By

Published : Oct 13, 2022, 3:38 PM IST

ഇടുക്കി : സ്‌കൂൾ വിദ്യാർഥികൾക്ക് മദ്യം നൽകിയ രണ്ട് പേരെ എക്‌സൈസ് പിടികൂടി. ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി കക്കാട്ടിൽ അശ്വിൻ (24), ഇരുമ്പുപാലം അറക്കക്കുടി സ്വദേശി വർഗീസ് (ജോജു-41) എന്നിവരാണ് അറസ്റ്റിലായത്. പത്താം മൈൽ സ്‌കൂളിലായിരുന്നു കേസിനാസ്‌പദമായ സംഭവം.

സ്‌കൂൾ യുവജനോത്സവത്തിനിടെ മദ്യപിച്ചെത്തിയ കുട്ടികളെ അധ്യാപകരും രക്ഷിതാക്കളും കാണുവാനിടയായി. അന്വേഷണത്തിൽ വിദ്യാർഥികൾക്ക് മദ്യം നൽകിയത് അശ്വിനാണെന്നും മദ്യം വാങ്ങി എത്തിച്ചത് ജോജുവാണെന്നും കണ്ടെത്തി. തുടർന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരാതിയിൽ കേസെടുത്ത് പ്രതികളെ പൊലീസും എക്സൈസും ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.