ഇടുക്കി: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വിവിധ റോഡുകളുടെ ഉദ്ഘാടനം പി.ജെ.ജോസഫ് എം.എല്‍.എ. നിര്‍വഹിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ച് നിര്‍മിച്ച ഇളംദേശം - പുഞ്ചത്താഴം പാടശേഖരം റോഡ്, എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും അനുവദിച്ച് നിര്‍മിച്ച വെള്ളിയാമറ്റം - ഉടുമ്പന്നൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെപ്പുകുളം- പന്നിമറ്റം റോഡ്, എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ച് നിര്‍മിച്ച വെള്ളിയാമറ്റം - ആലക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെട്ടിമറ്റം - പാലപ്പിള്ളി റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് പി.ജെ.ജോസഫ് എം.എല്‍.എ. നിര്‍വഹിച്ചത്. ഇതില്‍ ചെപ്പുകുളം - പന്നിമറ്റം റോഡിന്റെ പൂര്‍ത്തീകരണത്തിന് അടുത്ത ഘട്ടമായി എംഎല്‍എ. അനുവദിച്ച 30 ലക്ഷം രൂപയുടെ നിര്‍മ്മാണോദ്ഘാടനവും ഇതോടൊപ്പം നിര്‍വഹിച്ചു. വിവിധയിടങ്ങളിലായി നടന്ന ചടങ്ങുകളില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മര്‍ട്ടില്‍ മാത്യൂ അധ്യക്ഷത വഹിച്ചു.
ഇളംദേശത്ത് മൂന്ന് പുതിയ റോഡുകള്‍ ഉദ്ഘാടനം ചെയ്തു
ചെപ്പുകുളം - പന്നിമറ്റം റോഡിന്റെ പൂര്‍ത്തീകരണത്തിന് അടുത്ത ഘട്ടമായി എംഎല്‍എ. അനുവദിച്ച 30 ലക്ഷം രൂപയുടെ നിര്‍മ്മാണോദ്ഘാടനവും നടന്നു.