ETV Bharat / state

22 കിലോയുടെ രണ്ട് ആന കൊമ്പുകളുമായി മൂന്ന് പേർ പൊലീസ് പിടിയിൽ - വാളറ ഫോറസ്റ്റ് സ്റ്റേഷൻ

ഇടുക്കി ഫ്ളെെയിങ് സ്‌ക്വാഡിന്‍റെയും, അടിമാലി - നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

forest rangers  elephant horns idukki  adimali  arrested by forest rangers  ആന കൊമ്പുകളുമായി മൂന്ന് പേർ പൊലീസ് പിടിയിൽ  ആന കൊമ്പ്  ഇടുക്കി അടിമാലി  വാളറ ഫോറസ്റ്റ് സ്റ്റേഷൻ  ആദിവാസി
22 കിലോയുടെ രണ്ട് ആന കൊമ്പുകളുമായി മൂന്ന് പേർ പൊലീസ് പിടിയിൽ
author img

By

Published : Feb 18, 2021, 2:07 PM IST

Updated : Feb 18, 2021, 2:26 PM IST

ഇടുക്കി: ഇടുക്കി അടിമാലിയില്‍ ആന കൊമ്പുമായി മൂന്നുപേര്‍ പിടിയില്‍. പ്രതികളിൽ നിന്ന് 22 കിലോ തൂക്കം വരുന്ന രണ്ട് ആന കൊമ്പുകള്‍ പിടികൂടി. പിടിച്ചെടുത്ത ആനക്കൊമ്പിന് വിപണിയില്‍ 30 ലക്ഷം രൂപയോളം വില വരും.

22 കിലോയുടെ രണ്ട് ആന കൊമ്പുകളുമായി മൂന്ന് പേർ പൊലീസ് പിടിയിൽ

അടിമാലി ഇരുമ്പുപാലം സ്വദേശികളായ സുനില്‍, സനോജ്, ബിജു എന്നിവരാണ് ആന കൊമ്പുമായി വനപാലകരുടെ പിടിയിലായത്. വാളറ ഫോറസ്റ്റ് സ്റ്റേഷന്‍റെ പരിധിയില്‍ വരുന്ന തൊട്ടിയാര്‍ ഡാം സൈറ്റിന് സമീപം വച്ച് ആനകൊമ്പ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പിടിയിലാകുകയായിരുന്നു. ഇടുക്കി ഫ്ളെെയിങ് സ്‌ക്വാഡിന്‍റെയും, അടിമാലി - നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ് നടന്നത്. ആദിവാസികളില്‍ നിന്ന് ആനക്കൊമ്പുകള്‍ ലഭിച്ചുവെന്നാണ് പ്രതികളുടെ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് വനപാലക സംഘം നല്‍കുന്ന സൂചന. ഇവര്‍ക്കായി അന്വേഷണം നടത്തി വരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Last Updated : Feb 18, 2021, 2:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.