ETV Bharat / state

കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഗ്യാപ്പ് റോഡ് ഒരുമാസത്തിനുള്ളില്‍ ഗതാഗതയോഗ്യമാകും - എം പി അഡ്വ.ഡീന്‍കുര്യാക്കോസ്

കഴിഞ്ഞ കാലവർഷത്തിൽ ഗ്യാപ് റോഡില്‍ വലിയ മണ്ണിടിച്ചൽ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഇവിടുത്തെ ഗതാഗതം പൂർണമായും നിലച്ചത്.

കൊച്ചി-ധനുഷ്‌കോടി ദേശീയപാത  Kochi-Dhanushkodi National Highway  Kochi-Dhanushkodi  National Highway  ഗ്യാപ് റോഡ്  Gap Road  എം പി അഡ്വ.ഡീന്‍കുര്യാക്കോസ്  Adv. Dean Kuriakose
കൊച്ചി-ധനുഷ്‌കോടി ദേശീയപാത 85-ലെ ഗ്യാപ്പ് റോഡ് ഒരുമാസത്തിനുള്ളില്‍ ഗതാഗതയോഗ്യമാകും
author img

By

Published : Jun 6, 2021, 4:09 PM IST

ഇടുക്കി: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണ്ണമായി നിലച്ച കൊച്ചി- ധനുഷ്‌കോടി ദേശീയപാത 85-ലെ ഗ്യാപ്പ് റോഡിൽ ഒരുമാസത്തിനുള്ളില്‍ ഗതാഗതം പുനസ്ഥാപിക്കുമെന്ന് ഇടുക്കി എംപി അഡ്വ. ഡീന്‍കുര്യാക്കോസ്. ഗ്യാപ്പ് റോഡ് സന്ദർശിച്ച് നിർമ്മാണ പ്രവർത്തങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി-ധനുഷ്‌കോടി ദേശീയപാത 85-ലെ ഗ്യാപ്പ് റോഡ് ഒരുമാസത്തിനുള്ളില്‍ ഗതാഗതയോഗ്യമാകും

കഴിഞ്ഞ കാലവർഷ സമയത്താണ് പൂപ്പാറ മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനിടെ ഗ്യാപ്പ് റോഡില്‍ വലിയ മണ്ണിടിച്ചൽ ഉണ്ടാകുന്നത്. ഏക്കറ് കണക്കിന് കൃഷിയും അരക്കിലോമീറ്ററോളം റോഡും പൂര്‍ണ്ണമായും തകര്‍ന്നു. ഇതോടെ ഇതുവഴിയുള്ള ഗതഗാതം നിലക്കുകയും ചെയ്തു. ചിന്നക്കനാല്‍ പഞ്ചായത്ത് ഇതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ALSO READ: ഇന്‍റർനെറ്റ് ലഭ്യത; സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

റോഡ് നിര്‍മ്മാണം വേഗത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് സമരങ്ങളും പ്രതിഷേധങ്ങളും ശക്‌തമായ സാഹചര്യത്തിലാണ് താത്ക്കാലികമായി ചെറുവാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന വിധം റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിച്ചത്. മേഖലയിലെ വന്‍തോതിലുള്ള പാറഖനനമാണ് ഉരുൾപൊട്ടലിനും മണ്ണിടിച്ചലിനും കാരണമായതെന്ന് എന്‍.ഐ.ടി റിപ്പോർട്ട് നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ അപകടകരമായിരിക്കുന്ന പാറ നീക്കം ചെയ്തിട്ടുണ്ടെന്നും ഇനി മണ്ണിടിച്ചില്‍ പോലുള്ള അപകടങ്ങള്‍ക്ക് സാധ്യതയില്ലെന്നും അധികൃതര്‍ വ്യക്തമക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.