ETV Bharat / state

കൊവിഡ് ദുരിതാശ്വാസ കിറ്റുകളുടെ ആദ്യഘട്ട വിതരണം പൂര്‍ത്തിയായി - കൊവിഡ് ദുരിതാശ്വാസം

എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ആദ്യഘട്ടത്തില്‍ കിറ്റുകള്‍ വിതരണം ചെയ്തത്. അടുത്ത ഘട്ടത്തിലേക്കുള്ള സൗജന്യകിറ്റുകളുടെ വിതരണ നടപടികള്‍ ആരംഭിച്ചതായി സപ്ലൈകോ മൂന്നാര്‍ ഡിപ്പോ അസിസ്റ്റന്‍റ് മാനേജര്‍ സാബു പറഞ്ഞു

കൊവിഡ് ദുരിതാശ്വാസ കിറ്റുകളുടെ ആദ്യഘട്ട വിതരണം പൂര്‍ത്തിയായി  The first distribution of Kovid relief kits has been completed  കൊവിഡ് ദുരിതാശ്വാസ കിറ്റുകള്‍  കൊവിഡ് ദുരിതാശ്വാസം  Kovid relief kits
കൊവിഡ് ദുരിതാശ്വാസ കിറ്റുകളുടെ ആദ്യഘട്ട വിതരണം പൂര്‍ത്തിയായി
author img

By

Published : Apr 19, 2020, 1:06 PM IST

ഇടുക്കി: കൊവിഡ് ദുരിതാശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യകിറ്റിന്‍റെ ആദ്യഘട്ട വിതരണം മൂന്നാര്‍ ഡിപ്പോക്ക് കീഴിലുള്ള സപ്ലൈക്കോ ഔട്ട്‌ലെറ്റുകളില്‍ പൂര്‍ത്തിയായി. ഇടുക്കി താലൂക്കില്‍ ഉള്‍പ്പെട്ട കൊന്നത്തടി പഞ്ചായത്തിലും ഉടുമ്പന്‍ ചോല താലൂക്കിലെ മൂന്ന് പഞ്ചായത്തുകളിലും ദേവികുളം, മൂന്നാര്‍, മാങ്കുളം, മറയൂര്‍, വട്ടവട, പള്ളിവാസല്‍, ഇടമലക്കുടി തുടങ്ങിയ പഞ്ചായത്തുകളിലുമാണ് സൗജന്യകിറ്റിന്‍റെ ആദ്യഘട്ട വിതരണം പൂര്‍ത്തിയായത്. എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ആദ്യഘട്ടത്തില്‍ കിറ്റുകള്‍ വിതരണം ചെയ്തത്.

കൊവിഡ് ദുരിതാശ്വാസ കിറ്റുകളുടെ ആദ്യഘട്ട വിതരണം പൂര്‍ത്തിയായി

അടുത്ത ഘട്ടത്തിലേക്കുള്ള സൗജന്യകിറ്റുകളുടെ വിതരണ നടപടികള്‍ ആരംഭിച്ചിച്ചതായി സപ്ലൈകോ മൂന്നാര്‍ ഡിപ്പോ അസിസ്റ്റന്‍റ് മാനേജര്‍ സാബു പറഞ്ഞു. 32000 പേര്‍ക്കുള്ള കിറ്റുകളാണ് രണ്ടാം ഘട്ടത്തില്‍ തയ്യാറാക്കുന്നത്. മൂന്നാര്‍ ഡിപ്പോയുടെ കീഴില്‍ മാവേലിസ്റ്റോര്‍ ഇല്ലാത്ത അഞ്ച് പഞ്ചായത്തുകളിലെ കുടുംബങ്ങള്‍ക്ക് റേഷന്‍ കടകള്‍ വഴി കിറ്റ് വാങ്ങുവാനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ഗതാഗത നിരോധനം ഉള്‍മേഖലകളിലെ കിറ്റുവിതരണത്തെ മന്ദഗതിയിലാക്കുന്നുണ്ടെങ്കിലും രണ്ടാംഘട്ട കിറ്റ് വിതരണത്തിനായുള്ള അമ്പത് ശതമാനം പാക്കിങ് പൂര്‍ത്തികരിച്ചതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.