ETV Bharat / state

അതിഥി തൊഴിലാളി ക്യാമ്പുകൾ സന്ദർശിച്ച് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി - covid 19

തൊടുപുഴ ടൗണിലുള്ള ഗവണ്‍മെന്‍റ് ഗേള്‍സ് സ്‌കൂളും വൈശാലി ഹോട്ടല്‍ ക്യാമ്പുകളുമാണ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്‌ജുമായ ദിനേശ് എം. പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചത്

തൊടുപുഴ ലോക് ഡൗൺ  കൊറോണ ഇടുക്കി  കൊവിഡ് കേരളം  അതിഥി തൊഴിലാളികൾ  ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി  തൊഴിലാളി ക്യാമ്പുകൾ സന്ദർശിച്ചു  ദിനേശ് എം. പിള്ള  The District Legal Services Authority  migrant labourers camps in Idukki  thodupuzha lock down  corona  covid 19  migrant workers camp visit
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി
author img

By

Published : Apr 15, 2020, 10:26 PM IST

ഇടുക്കി: തൊടുപുഴയിലെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സന്ദർശനം നടത്തി. തൊടുപുഴ ടൗണിലുള്ള ഗവണ്‍മെന്‍റ് ഗേള്‍സ് സ്‌കൂളും വൈശാലി ഹോട്ടല്‍ ക്യാമ്പുകളുമാണ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്‌ജുമായ ദിനേശ് എം. പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചത്. സ്‌കൂള്‍ കെട്ടിടത്തിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട 35ഓളം അതിഥി തൊഴിലാളികള്‍ സ്‌കൂൾ ക്യാമ്പിലും നൂറോളം തൊഴിലാളികൾ വൈശാലി ഹോട്ടല്‍ കെട്ടിടത്തിലുമുണ്ട്. സ്‌കൂളിൽ താമസിക്കുന്നവർ നാട്ടില്‍ പോകണമെന്നല്ലാതെ ഭക്ഷണമോ മറ്റ് കാര്യങ്ങളോ ആവശ്യപ്പെട്ടിട്ടില്ല. ഇവരുടെ കോണ്‍ട്രാക്‌ടർ ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്നുവെന്ന് അറിയച്ചതായി ദിനേശ് എം. പിള്ള പറഞ്ഞു. കൂടാതെ ഡോക്‌ടറെത്തി വൈദ്യപരിശോധനയും നടത്തിയിട്ടുണ്ട്.

തൊടുപുഴ ചന്തയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്‌തിരുന്നവരാണ് വൈശാലി കെട്ടിടത്തില്‍ താമസിക്കുന്നത്. അവരില്‍ ഭൂരിപക്ഷത്തിനും നിലവില്‍ ജോലി ഇല്ലാത്ത അവസ്ഥയാണ്. ഇവര്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയില്‍ കുറവുള്ളതായി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസറുമായി ഫോണില്‍ സംസാരിച്ചതായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. അതിഥി തൊഴിലാളികളുടെ കോണ്‍ട്രാക്‌ടറുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും എന്തെങ്കിലും കുറവ് ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസർ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും സെക്രട്ടറി ദിനേശ് എം. പിള്ള വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.