ETV Bharat / state

Mullaperiyar : മുന്നറിയിപ്പില്ലാതെ വീണ്ടും ഷട്ടറുകൾ തുറന്നു ; നിഷേധാത്മക നിലപാടുമായി തമിഴ്‌നാട് - മുല്ലപ്പെരിയാർ ഡാം ഷട്ടറുകൾ തുറന്നു

Mullaperiyar Dam Row | വെള്ളിയാഴ്‌ച രാത്രി പത്തുമണിക്കും പതിനൊന്നുമണിക്കുമായാണ് തമിഴ്‌നാട് അണക്കെട്ടിലെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ ഉയർത്തി അധികജലം പെരിയാറിലേക്ക് ഒഴുക്കിയത്

mullaperiyar Dam  Tamil Nadu Ignore Kerala on mullaperiyar  mullaperiyar updates  mullaperiyar Dam shutter open  മുല്ലപ്പെരിയാർ ഡാം ഷട്ടറുകൾ തുറന്നു  mullaperiyar water level
Mullaperiyar: കേരളത്തിന്‍റെ നിർദ്ദേശം വീണ്ടും അവഗണിച്ച് തമിഴ്‌നാട്; മുന്നറിയിപ്പില്ലാതെ ഇന്നലെയും ഷട്ടറുകൾ തുറന്നു
author img

By

Published : Dec 4, 2021, 9:44 AM IST

ഇടുക്കി : രാത്രികാലത്ത് ഷട്ടറുകൾ ഉയർത്തരുതെന്ന കേരളത്തിന്‍റെ നിർദേശം വീണ്ടും തള്ളി തമിഴ്‌നാട്. വെള്ളിയാഴ്‌ച രാത്രിയിലും മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തി. എന്നാൽ രാവിലെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ഉയർത്തിയിരുന്ന ഷട്ടറുകളിൽ ഒരെണ്ണം ഒഴികെ ബാക്കി പൂർണമായി അടയ്ക്കുകയും ചെയ്തു.

രാത്രി പത്തുമണിക്കും പതിനൊന്നുമണിക്കുമായാണ് അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തി അധികജലം പെരിയാറിലേക്ക് ഒഴുക്കിയത്. പിന്നാലെ 142 അടി ആയിരുന്ന ജലനിരപ്പ് 141.95 അടിയിലേക്ക് എത്തിയതോടെ ഷട്ടറുകൾ താഴ്ത്തുകയായിരുന്നു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവും കുറച്ചു.

നിലവിൽ അൽപം കൂടി ജലനിരപ്പ് താഴ്ത്തി ക്രമീകരിച്ചുനിർത്താമെന്ന് ഇരിക്കെയാണ് തമിഴ്‌നാട് ഷട്ടറുകൾ പകൽസമയത്ത് അടച്ചിരിക്കുന്നത്. വൈകുന്നേരം അതിശക്തമായ മഴ പെയ്യും എന്ന സാഹചര്യം നിലനിൽക്കെ ഇത് മുന്നിൽ കണ്ട് ജലനിരപ്പ് ക്രമീകരിക്കാനും തമിഴ്‌നാട് തയ്യാറാകുന്നില്ല.

രാത്രികാലത്ത് അണക്കെട്ട് തുറക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചിരുന്നു. എന്നിട്ടും തമിഴ്‌നാട് ധിക്കാര പരമായ നടപടി സ്വീകരിക്കുന്നതിന് എതിരെ ശക്തമായ പ്രതിഷേധമാണ് ജില്ലയിൽ ഉയർന്നുവരുന്നത്.

ALSO READ: Mullaperiyar Dam: ജലനിരപ്പ് 142 അടി; മുല്ലപ്പെരിയാറിൽ അധിക ജലം സ്‌പിൽവേ വഴി തുറന്നുവിട്ടേക്കും

രാത്രികാലത്ത് ഷട്ടർ തുറക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ജില്ലാഭരണകൂടം വേണ്ട ജാഗ്രതാമുൻകരുതലുകളും സ്വീകരിച്ചിരുന്നു. തീരദേശത്തെ എട്ട് വില്ലേജുകളിലായി ഇരുപതോളം ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.