ETV Bharat / state

താലൂക്ക് ഓഫിസില്‍ ജീവനക്കാരുടെ കൂട്ട അവധി; സേവനം ലഭ്യമാകാതെ പൊതുജനങ്ങള്‍ - taluk office employees

നെടുങ്കണ്ടം താലൂക്ക് ഓഫിസിലെ ജീവനക്കാരുടെ കൂട്ട അവധിയില്‍ വലഞ്ഞ് ജനം. 67 ജീവനക്കാരുള്ള ഓഫിസില്‍ 35 പേര്‍ അവധി. വിവിധ ആവശ്യങ്ങള്‍ക്ക് ഓഫിസിലെത്തിയവര്‍ക്ക് സേവനം ലഭിക്കാതെ മടങ്ങിയെന്ന് പരാതി.

Revenue Office mass leave Idukki  റവന്യൂ ഓഫിസില്‍ ജീവനക്കാരുടെ കൂട്ട അവധി  സേവനം ലഭ്യമാകാതെ പൊതുജനങ്ങള്‍  നെടുങ്കണ്ടം വാര്‍ത്തകള്‍  നെടുങ്കണ്ടം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
റവന്യൂ ഓഫിസില്‍ ജീവനക്കാരുടെ കൂട്ട അവധി
author img

By

Published : Feb 28, 2023, 4:33 PM IST

റവന്യൂ ഓഫിസില്‍ ജീവനക്കാരുടെ കൂട്ട അവധി

ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ഓഫിസില്‍ ജീവനക്കാരുടെ കൂട്ട അവധി. ഓഫിസില്‍ ആകെയുള്ള 67 ജീവനക്കാരില്‍ 35 പേരും അവധിയെടുത്തത് പൊതു ജനങ്ങള്‍ക്ക് പ്രയാസം സൃഷ്‌ടിച്ചെന്നും ആരോപണം. ഭൂ പതിവ് ഓഫിസ്, സർവേ, തെരഞ്ഞെടുപ്പ് വിഭാഗം, വിവിധ വില്ലേജ് ഓഫിസുകൾ എന്നിവിടങ്ങളിലും ആവശ്യത്തിന് ജീവനക്കാർ ഉണ്ടായിരുന്നില്ല.

നെടുങ്കണ്ടത്ത് നടക്കുന്ന ജോയിന്‍റ് കൗണ്‍സില്‍ മേഖല സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് ജീവനക്കാര്‍ കൂട്ട അവധിയെടുത്തതെന്നാണ് ജീവനക്കാരുടെ വാദം. മുന്നറിയിപ്പില്ലാതെയുള്ള ജീവനക്കാരുടെ കൂട്ട അവധി പൊതുജനങ്ങള്‍ക്ക് വിനയായെന്നും വിദൂര മേഖലയില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തിയ പലരും സേവനം ലഭിക്കാതെ മടങ്ങിയെന്നും ആരോപണമുയരുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.