ETV Bharat / state

എ രാജയ്ക്ക് താത്കാലിക ആശ്വാസം; തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ - Supreme Court reprieve for A Raja

സുപ്രീം കോടതി ഉപാധികളോടെയാണ് എ രാജയ്‌ക്ക് സ്റ്റേ അനുവദിച്ചത്

തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി  എ രാജയ്ക്ക് താത്കാലിക ആശ്വാസം  സുപ്രീം കോടതി സ്റ്റേ  Supreme Court reprieve for Raja  court stays disqualification judgment  Raja court stays disqualification judgment
എ രാജയ്ക്ക് താത്കാലിക ആശ്വാസം
author img

By

Published : Apr 28, 2023, 3:20 PM IST

ഇടുക്കി: ദേവികുളം മുൻ എംഎൽഎ എ രാജയ്ക്ക് താത്‌കാലിക ആശ്വാസം. രാജയുടെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ. ജൂലൈ വരെയാണ് ഉത്തരവിന് സ്റ്റേ.

കേസ് ഇനി പരിഗണിക്കുന്നത് ജുലൈയിലാണ്. എ രാജയ്ക്ക് നിയമസഭ സമ്മേളനങ്ങളിൽ പങ്കെടുക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. ശമ്പളവും അലവൻസും എന്നാൽ അന്തിമ വിധിയ്ക്ക് അനുസ്യതമായിരിക്കും. വോട്ട് ചെയ്യാനും രാജയ്ക്ക് അവകാശം ഉണ്ടാകില്ല. 2021ൽ നടന്ന തെരഞ്ഞെടുപ്പിലാണ് എ രാജ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച് ദേവികുളത്തുനിന്ന് വിജയം നേടുന്നത്.

തെരഞ്ഞെടുപ്പ് ഫലത്തിൽ തന്നെ എ രാജയുടെ ജാതിസർട്ടിഫിക്കറ്റ് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. എ രാജ സമർപ്പിച്ചത്, വ്യാജ ജാതി സർട്ടിഫിക്കറ്റാണെന്ന ആരോപണം ഉയർന്നിരുന്നു. എ രാജയുടെ ഭാര്യയും മക്കളും ക്രൈസ്‌തവ വിശ്വാസം തുടരുന്നവരാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. പട്ടികജാതി, പട്ടികവർഗ സംവരണ സീറ്റാണ് ദേവികുളത്തേത്.

എ രാജ പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ആളല്ലെന്ന് നോമിനേഷൻ നൽകിയ ഘട്ടത്തിൽ തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു. മതപരിവർത്തനം ചെയ്‌ത ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ആളാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. ദീർഘകാലം എംഎൽഎയായിരുന്ന എസ് രാജേന്ദ്രനെ മാറ്റിയാണ് സിപിഎം യുവ നേതാവായ എ രാജയെ മത്സരിപ്പിച്ചിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.