ETV Bharat / state

പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തി വിദ്യാര്‍ഥികള്‍

പൊലീസ് സ്റ്റേഷന്‍റെ പ്രവർത്തനങ്ങൾ അടുത്തറിയുന്നതിനായാണ് വിദ്യാർഥികൾ എത്തിയത്

പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തി വിദ്യാര്‍ഥികള്‍
author img

By

Published : Jul 19, 2019, 4:32 AM IST

Updated : Jul 19, 2019, 4:48 AM IST

ഇടുക്കി: ബൈസൺവാലി പഞ്ചായത്തിലെ പൊട്ടൻകാട് സെന്‍റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ യുപി വിഭാഗം വിദ്യാർഥികൾ രാജാക്കാട് പൊലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തി. പൊലീസ് സ്റ്റേഷന്‍റെ പ്രവർത്തനങ്ങൾ അടുത്തറിയുന്നതിനായാണ് വിദ്യാർഥികൾ എത്തിയത്. സർക്കിൾ ഇൻസ്പെക്ടർ എൽഎച്ച് ഹണി, എസ്ഐ പിഡി അനൂപ്‌ മോൻ എന്നിവർ സ്റ്റേഷന്‍റെ പ്രവർത്തനങ്ങൾ വിവരിച്ചു. സ്റ്റേഷനിലെ രേഖകൾ തയ്യാറാക്കുന്ന രീതികൾ, വാർത്താ വിനിമയ സംവിധാനം, മറ്റ് സൗകര്യങ്ങൾ തുടങ്ങിയവ കുട്ടികളെ പരിചയപ്പെടുത്തി.

പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തി വിദ്യാര്‍ഥികള്‍

എന്താണ് കുറ്റകൃത്യം, കുറ്റകൃത്യമുണ്ടായാല്‍ പ്രതിയെ പിടികൂടുന്ന രീതി, കുട്ടികളിലെ ലഹരി ഉപയോഗവും അവയിൽ നിന്നും മോചനം നേടേണ്ടതിന്‍റെ ആവശ്യകത, കുറ്റകൃത്യം ശ്രദ്ധയിൽപ്പെട്ടാൽ അത് പൊലീസിനെ അറിയിക്കേണ്ടതിന്‍റെ ആവശ്യകത, നിയമങ്ങൾ അനുസരിക്കേണ്ടതിന്‍റെ പ്രാധാന്യം തുടങ്ങിയവയും പൊലീസ് ഉദ്യോഗസ്ഥര്‍ വിവരിച്ചു.

Intro:ഉരുട്ടി കൊലയുമായി ബന്ധപെട്ട് പോലീസും പോലീസ് സ്റ്റേഷനും വാർത്തകളിൽ നിറഞ്ഞു നിൽക്കുമ്പോൾ പേടി സ്വപ്പനമായ പോലീസ് സ്റ്റേഷൻ ഒന്ന് അടുത്ത് കാണണമെന്ന് ബൈസൺവാലി പഞ്ചായത്തിലെ പൊട്ടൻകാട് സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് ആഗ്രഹം വിദ്യാർത്ഥികളുടെ ആഗ്രഹ സാഫല്യത്തിനായി രാജാക്കാട് പോലീസ് സ്റ്റേഷനിൽ സന്ദർശനം വിദ്യാർത്ഥികൾക്ക് നടത്തി നവ്യാനുഭവമായി പോലീസ് സ്റ്റേഷൻ സന്ദർശനംBody:പോലീസ് സ്റ്റേഷൻ്റെ പ്രവർത്തനങ്ങൾ അടുത്തറിയുന്നതിനായിട്ടാണ് വിദ്യാർത്ഥികൾ എത്തിയത്. സ്റ്റേഷനിലെ രേഖകൾ തയ്യാറാക്കുന്ന രീതികൾ, വാർത്താ വിനിമയ സംവിധാനം, മറ്റ് സൗകര്യങ്ങൾ തുടങ്ങിയവ കുട്ടികൾ വിസ്മയത്തോടെയാണ് കണ്ടത്. സ്റ്റേഷനെക്കുറിച്ചും, ക്രമ സമാധാന പാലനത്തിൽ പൊലീസിനുള്ള പങ്കിനെക്കുറിച്ചും അവബോധം നേടിയെടുക്കുവാൻ ഹൃസ്വ സന്ദർശനത്തിലൂടെ കുട്ടികൾക്കായി.

ബൈറ്റ്:
സോണിക്കുട്ടി ജോർജ്ജ്
അദ്ധ്യാപകൻ
Conclusion:സർക്കിൾ ഇൻസ്പെക്ടർ എൽ.എച്ച് ഹണി, എസ്.ഐ പി.ഡി അനൂപ്‌മോൻ എന്നിവർ സ്റ്റേഷൻ്റെ പ്രവർത്തനങ്ങൾ ലളിതമായി വിവരിച്ചുകൊടുത്തു. എന്താണ് കുറ്റകൃത്യം, ക്രൈം നടന്നാൽ പ്രതിയെ പിടികൂടുന്ന രീതി, കുട്ടികളിലെ ലഹരി ഉപയോഗവും അവയിൽ നിന്നും മോചനം നേടേണ്ടത്തിൻ്റെ ആവശ്യകതയും, കുറ്റകൃത്യം ശ്രദ്ധയിൽപ്പെട്ടാൽ അത് പോലീസിനെ അറിയിക്കേണ്ടതിൻ്റെ ആവശ്യകത, നിയമങ്ങൾ അനുസരിക്കേണ്ടതിൻ്റെ പ്രാധാന്യം തുടങ്ങിയവയും പറഞ്ഞുകൊടുത്തു. അദ്ധ്യാപകരായ ബിന്ദു, ക്ളിൻ്റ്, സോണിക്കുട്ടി ജോർജ്ജ്, ഡാലിയ, മോളി ജോസഫ് എന്നിവരും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു.
Last Updated : Jul 19, 2019, 4:48 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.