ETV Bharat / state

ശമ്പളം വെട്ടികുറച്ചു; പത്തിനിപ്പാറ എസ്റ്റേറ്റ് തൊഴിലാളികള്‍ സമരത്തില്‍ - pathinipaara

തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും 30 രൂപ ഏഴ് മാസം മുന്‍പ് മാനേജ്‌മെൻ്റ് വെട്ടി കുറച്ചതിൽ പ്രതിഷേധിച്ചാണ് സമരം. തൊഴിലാളികളുമായി ആലോചന നടത്താതെ സ്വീകരിച്ച നടപടയില്‍ പ്രതിഷേധം അറിയിച്ചിട്ടും മാനേജ്‌മെൻ്റ് പഴയ ശമ്പളം പുന:സ്ഥാപിക്കാന്‍ തയാറായില്ല.

തൊഴിലാളി  ശമ്പളം  മാനേജ്‌മെൻ്റ്  നെടുങ്കണ്ടം പത്തിനിപ്പാറ എസ്റ്റേറ്റ്  ജോലി നിര്‍ത്തി സമരം  estate worker  pathinipaara  strike
ശമ്പളം വെട്ടികുറച്ചു; പത്തിനിപ്പാറ എസ്റ്റേറ്റ് തൊഴിലാളികള്‍ സമരത്തില്‍
author img

By

Published : Sep 3, 2020, 11:47 AM IST

ഇടുക്കി: നെടുങ്കണ്ടം പത്തിനിപ്പാറ എസ്റ്റേറ്റ് തൊഴിലാളികള്‍ സമരത്തില്‍. ശമ്പളം വെട്ടികുറച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. തൊഴിലാളികളോട് ആലോചിക്കാതെ ശമ്പളം കുറക്കുകയായിരുന്നുവെന്ന് ആരോപണം. രണ്ടാഴ്‌ചയിലധികമായി തൊഴിലാളികള്‍ സമരം നടത്തിയിട്ടും മാനേജ്‌മെൻ്റ് ചര്‍ച്ചക്ക് തയ്യാറായിട്ടില്ല.

ശമ്പളം വെട്ടികുറച്ചു; പത്തിനിപ്പാറ എസ്റ്റേറ്റ് തൊഴിലാളികള്‍ സമരത്തില്‍

പാമ്പാടുംപാറ പത്തിനിപ്പാറ എസ്റ്റേറ്റിലെ 11 തൊഴിലാളികളാണ് സമരം ചെയ്യുന്നത്. തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും 30 രൂപ ഏഴ് മാസം മുന്‍പ് മാനേജ്‌മെൻ്റ് വെട്ടി കുറച്ചിരുന്നു. തൊഴിലാളികളുമായി ആലോചന നടത്താതെ സ്വീകരിച്ച നടപടയില്‍ പ്രതിഷേധം അറിയിച്ചിട്ടും മാനേജ്‌മെൻ്റ് പഴയ ശമ്പളം പുന:സ്ഥാപിക്കാന്‍ തയാറായില്ല. ഇതോടെ കഴിഞ്ഞ ഓഗസ്റ്റ് 17 മുതല്‍ തൊഴിലാളികള്‍ ജോലി നിര്‍ത്തി സമരം ആരംഭിക്കുകയായിരുന്നു.

ആനുകൂല്യങ്ങള്‍ അടക്കം 424 രൂപയായിരുന്ന ദിവസ വേതനത്തിൽ നിന്ന് 30 രൂപയോളം കുറയ്ക്കുകയായിരുന്നു. തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വേതനം പുന:സ്ഥാപിക്കാന്‍ മാനേജ്‌മെൻ്റ് തയാറായില്ല. ശമ്പളം പുന:സ്ഥാപിക്കുന്നതു വരെ സമരം തുടരുമെന്ന നിലപാടിലാണ് തൊഴിലാളികള്‍. അതേസമയം എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ വേതനം ഏകീകരിക്കുക മാത്രമാണ് ചെയ്‌തതെന്ന് മാനേജ്‌മെൻ്റ് വ്യക്തമാക്കി. ആകെ 18 സ്ഥിരം തൊഴിലാളികളാണ് പത്തിനിപ്പാറ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ 11 പേരാണ് സമരം ചെയ്യുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.