ഇടുക്കി: സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ് ഡിസംബറില്‍ ഇടുക്കിയില്‍ നടക്കും. ഡിസംബര്‍ ഏഴ്, എട്ട്, ഒന്‍പത് തിയതികളില്‍ രാമക്കല്‍മേട്ടിലാണ് ടൂര്‍ണമെന്‍റ് നടക്കുക. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി അറുനൂറോളം കായിക താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമാവും.
ജൂനിയര്‍, സീനിയര്‍, മിക്‌സഡ് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. സീനിയര്‍ വിഭാഗത്തില്‍ കേരളാ പൊലിസ് ടീമും മാറ്റുരയ്ക്കും. ചാമ്പ്യന്‍ഷിപ്പിനായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്നതോടെ രാമക്കല്‍മേടിന്‍റെ ടൂറിസം മേഖലയിലും കൂടുതല്‍ ഉണര്‍വ്വാകുമെന്നാണ് പ്രതീക്ഷക്കുന്നത്.