ഇടുക്കി: ഭിന്നശേഷി കുട്ടികള്‍ക്കായി ദേശീയതലത്തില്‍ നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ മികച്ച വിജയം നേടിയത്തിന്‍റെ സന്തോഷത്തിലാണ് അടിമാലി കാര്‍മ്മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിലെ ജോജോ ജോര്‍ജ്ജും ഏഴിമലയും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 916 എന്‍ട്രികള്‍ മത്സരങ്ങള്‍ക്കായി ലഭിച്ചിരുന്നു. ഇതിൽ മത്സരിച്ച ഇനങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇരുവരും കരസ്ഥമാക്കിയത്. സ്‌പോര്‍ട്‌സ് ഡാന്‍സ് മത്സര വിഭാഗത്തില്‍ 8 വയസു മുതല്‍ 11 വയസു വരെയുള്ള കുട്ടികളുടെ പെര്‍ഫോമന്‍സ് ഡാന്‍സില്‍ ഏഴിമല മത്സരിച്ചപ്പോൾ 12 വയസു മുതല്‍ 15 വയസു വരെയുള്ള കുട്ടികളുടെ സ്ട്രീറ്റ് ഡാന്‍സ് മത്സരത്തിലായിരുന്നു ജോജോ ജോര്‍ജ്ജ് മാറ്റുരച്ചത്. കുട്ടികളുടെ നേട്ടത്തില്‍ അഭിമാനത്തിലാണ് സ്‌കൂള്‍ അധികൃതര്‍. മുൻപും കാര്‍മ്മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വിവിധ മത്സരങ്ങളില്‍ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.
അഭിമാനനേട്ടവുമായി ജോജോയും ഏഴിമലയും; സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ മികച്ച വിജയം - സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ മികച്ച വിജയം
മത്സരിച്ച ഇനങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇരുവരും കരസ്ഥമാക്കിയത്.
![അഭിമാനനേട്ടവുമായി ജോജോയും ഏഴിമലയും; സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ മികച്ച വിജയം special olympics victory അഭിമാനനേട്ടവുമായി ജോജോയും ഏഴിമലയും; സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ മികച്ച വിജയം സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ മികച്ച വിജയം special school olympics](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9004678-thumbnail-3x2-idukki.jpg?imwidth=3840)