ഇടുക്കി: നെടുങ്കണ്ടത്ത് ഏഴാംക്ലാസുകാരിയായ പെണ്‍കുട്ടിയ്ക്ക് നേരെ പീഡന ശ്രമം. അച്ഛനും ബന്ധുവും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ വിദേശത്ത് ജോലിചെയ്യുന്ന അച്ഛന്‍റെ സുഹൃത്തും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. 2022 മേയിലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.
സ്‌കൂള്‍ വിദ്യാര്‍ഥിയായ കുട്ടി അവധിയ്ക്ക് വീട്ടിലെത്തിയപ്പോഴായിരുന്നു അച്ഛന്‍ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചത്. ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിനിടെ ബന്ധുവായ യുവാവും സ്വന്തം വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ വച്ച് അച്ഛന്‍റെ സുഹൃത്തും പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചു. ഹോസ്റ്റലില്‍ നിന്നാണ് കുട്ടി പഠിച്ചിരുന്നത്.
ഇവിടെ നല്‍കിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം അറിയുന്നത്. ഇളയ സഹോദരനോടും അച്‌ഛന്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും കുട്ടി ചൈല്‍ഡ് ലൈനെ അറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത്, നെടുങ്കണ്ടം പൊലിസ് അച്ഛനെയും ബന്ധുവായ യുവാവിനെയും അറസ്റ്റ് ചെയ്‌തു. കുട്ടികളെ ഷെല്‍റ്റര്‍ ഹോമിലേയ്ക്ക് മാറ്റും.