ETV Bharat / state

റോഡില്ലെങ്കിൽ വോട്ടില്ല; അടിമാലി കമ്പിലൈൻ നിവാസികൾ - അടിമാലി

ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

റോഡില്ലെങ്കിൽ വോട്ടില്ലെന്ന് അടിമാലി കമ്പിലൈൻ നിവാസികൾ
author img

By

Published : Mar 20, 2019, 9:18 PM IST

റോഡില്ലെങ്കില്‍ വോട്ടില്ലെന്ന നിലപാടിലാണ് അടിമാലി ഗ്രാമപഞ്ചായത്തിലെ ചീയപ്പാറ കമ്പിലൈന്‍ നിവാസികള്‍. വര്‍ഷങ്ങളായി റോഡ് നിര്‍മിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച ജനപ്രതിനിധികളോടുള്ള പ്രതിഷേധ സൂചകമായി ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

അടിമാലി ഗ്രാമപഞ്ചായത്തിലെ 21ാം വാര്‍ഡിലാണ് ചീയപ്പാറ കമ്പിലൈന്‍ പ്രദേശമുള്‍പ്പെടുന്നത്. കമ്പിലൈനില്‍ നിന്നും ഒഴുവത്തടം വഴി ഇരുമ്പുപാലത്തേക്ക് 5 കിലോമീറ്റര്‍ റോഡ് നിര്‍മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ മാറി മാറി വരുന്ന ജനപ്രതിനിധികള്‍ റോഡ് നിര്‍മിക്കുമെന്ന് ഉറപ്പ് നല്‍കുന്നതല്ലാതെ കാര്യമായ ഇടപെടലൊന്നും നടത്തിയിട്ടില്ല. മറ്റൊരു ലോക്സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിട്ടും തങ്ങളുടെ റോഡെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ചാണ് ഇത്തവണ വോട്ട് ചെയ്യേണ്ടെന്ന നിലപാടിലേക്ക് നാട്ടുകാരെത്തിയത്.

റോഡില്ലങ്കിൽ വോട്ടില്ലെന്ന് അടിമാലി കമ്പിലൈൻ നിവാസികൾ

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പെ വോട്ട് ബഹിഷ്‌ക്കരണം സംബന്ധിച്ച തീരുമാനമെടുക്കാന്‍ നാട്ടുകാര്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ ആറാംമൈലിനും ഇരുമ്പുപാലത്തിനും ഇടയില്‍ ഗതാഗതക്കുരുക്കുണ്ടായാല്‍ സമാന്തരപാതയായി ഉപയോഗിക്കാവുന്ന റോഡ് കൂടിയാണ് കമ്പിലൈന്‍ ഒഴുവത്തടം ഇരുമ്പുപാലം റോഡ്.

Intro:Body:

റോഡില്ലെങ്കില്‍ വോട്ടില്ലെന്ന നിലപാടിലാണ് അടിമാലി ഗ്രാമപഞ്ചായത്തിലെ ചീയപ്പാറ കമ്പിലൈന്‍ നിവാസികള്‍.വര്‍ഷങ്ങളായി റോഡ് നിര്‍മ്മിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച വിവിധ ജനപ്രതിനിധികളോടുള്ള പ്രതിഷേധ സൂചകമായി ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.തങ്ങളുടെ തീരുമാനം ബാനറുകളില്‍ പ്രദേശവാസികള്‍ വിവിധ ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.

വിഒ

അടിമാലി ഗ്രാമപഞ്ചായത്തിലെ 21 -ാംവാര്‍ഡാണ് ചീയപ്പാറ കമ്പിലൈന്‍ പ്രദേശം.കമ്പിലൈനില്‍ നിന്നും ഒഴുവത്തടം വഴി ഇരുമ്പുപാലത്തേക്കുള്ള 5 കിലോമീറ്ററോളം റോഡിന്റെ നിര്‍മ്മാണം നടത്തണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.എന്നാല്‍ മാറി മാറി വരുന്ന ജനപ്രതിനിധികള്‍ റോഡ് നിര്‍മ്മിക്കുമെന്ന് ഉറപ്പ് നല്‍കുന്നതല്ലാതെ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ല.മറ്റൊരു ലോക്‌സഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിട്ടും തങ്ങളുടെ റോഡെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ചാണ് ഇത്തവണ വോട്ട് ചെയ്യെണ്ടെന്ന നിലപാടിലേക്ക് നാട്ടുകാര്‍ എത്തിയത്.

ബൈറ്റ്  ജോസ്

റോഡിനായി തങ്ങള്‍ കയറി ഇറങ്ങാത്ത ഓഫീസുകള്‍ ഇല്ലെന്നും കാലാകാലങ്ങളായി റോഡ് നിര്‍മ്മിക്കാമെന്ന് പറഞ്ഞ് ജനപ്രതിനിധികള്‍ തങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രദേശവാസികള്‍ക്ക് പരാതിയുണ്ട്.

ബൈറ്റ് സുകുമാരന്‍

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പെ വോട്ട് ബഹിഷ്‌ക്കരണം സംബന്ധിച്ച തീരുമാനമെടുക്കാന്‍ നാട്ടുകാര്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.തങ്ങളുടെ തീരുമാനം നോട്ടീസായും ബാനറുകളായും നാട്ടുകാര്‍ വാര്‍ഡിന്റെ വിവിധ ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ ആറാംമൈലിനും ഇരുമ്പുപാലത്തിനും ഇടയില്‍ ഗതാഗതക്കുരുക്ക് സംഭവിച്ചാല്‍ സമാന്തരപാതയായി ഉപയോഗിക്കാവുന്ന റോഡ് കൂടിയാണ് കമ്പിലൈന്‍ ഒഴുവത്തടം ഇരുമ്പുപാലം റോഡ്.റോഡ് ഗതാഗതയോഗ്യമാക്കാതെ വോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കമ്പിലൈന്‍ നിവാസികള്‍.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.