ETV Bharat / state

നേര്യമംഗലം ദേശിയപാതയിൽ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തം - വനം വകുപ്പ്

മഴ കനത്ത കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം മൂന്ന് തവണ വനമേഖലയില്‍ മരം വീണ് ദേശിയപാതയില്‍ ഗതാഗതം നിലച്ചിരുന്നു.

നേര്യമംഗലം ദേശിയപാത  മരങ്ങള്‍  മഴ  ദേശിയപാത  കൊച്ചി  ധനുഷ്‌ക്കോടി  Rain  National Highway  Neryamangalam  tree
നേര്യമംഗലം ദേശിയപാതയിൽ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തം
author img

By

Published : May 18, 2021, 1:07 AM IST

ഇടുക്കി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. മഴ കനത്ത കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം മൂന്ന് തവണ വനമേഖലയില്‍ മരം വീണ് ദേശിയപാതയില്‍ ഗതാഗതം നിലച്ചിരുന്നു.

നേര്യമംഗലം ദേശിയപാതയിൽ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തം

മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞ് വീണ് ദേശിയപാതയില്‍ ഗതാഗത തടസം പതിവായിട്ടും വിഷയത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ശാശ്വത പരിഹാരമുണ്ടാകുന്നില്ല. വനമേഖലയില്‍ മരം വീണുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും പലപ്പോഴും വാഹനയാത്രികര്‍ തലനാരിഴക്കാണ് രക്ഷപ്പെടാറ്. മരം ഒടിഞ്ഞ് വാഹനത്തിന് മുകളില്‍ പതിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ വൈകി രോഗി ആബുലന്‍സില്‍ മരിച്ച സംഭവവും കഴിഞ്ഞ കാലത്ത് സംഭവിച്ചിരുന്നു.

READ MORE: സംസ്ഥാനത്ത്‌ കൊവിഡ്‌ വ്യാപനത്തിൽ കുറവെന്ന്‌ മുഖ്യമന്ത്രി

നാളുകള്‍ക്ക് മുമ്പ് അതീവ അപകടാവസ്ഥയില്‍ നിന്നിരുന്ന ചില മരങ്ങള്‍ വനം വകുപ്പ് മുറിച്ച് നീക്കിയിരുന്നെങ്കിലും വാഹനയാത്രികര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന നിരവധി മരങ്ങള്‍ ഇപ്പോഴും ദേശിയപാതയോരത്ത് നില്‍പ്പുണ്ട്. കാലവര്‍ഷം ആരംഭിച്ചാല്‍ നേര്യമംഗലം വനമേഖലയിലൂടെയുള്ള യാത്ര ദുഷ്‌ക്കരമാകുമെന്നിരിക്കെ വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും വാഹനയാത്രികരും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.