ഇടുക്കി: കൊവിഡ് കാലത്ത് സൗജന്യ വിതരണത്തിനെത്തിച്ച റേഷന്‍ കടത്താന്‍ ശ്രമിച്ച റേഷന്‍ കടയുടമ അറസ്റ്റില്‍. ദേവികുളം താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കടയുടമ കുടുങ്ങിയത്. റേഷന്‍ കടയുടെ അംഗീകാരം റദ്ദാക്കി. മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിലെ 49-ാം നമ്പര്‍ റേഷന്‍ കടയുടമയാണ് പിടിയിലായത്. 55 ചാക്ക് അരിയും 14 ചാക്ക് ഗോതമ്പുമുള്‍പ്പെടെ നാലു ടണ്ണോളം സാധനങ്ങളാണ് കടയുടമ അനധികൃതമായി കടത്താന്‍ ശ്രമിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പെ കടയുടമക്കെതിരെ കാര്‍ഡുടമകളില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു. സീല്‍ ചെയ്‌തെങ്കിലും കാര്‍ഡുടമകള്‍ക്കുള്ള റേഷന്‍ വിതരണം തടസ്സം കൂടാതെ നടത്തുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
സൗജന്യ റേഷന്‍ കടത്താന്‍ ശ്രമം; റേഷന്‍ കടയുടമ അറസ്റ്റില്‍ - സൗജന്യ റേഷന്‍
മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിലെ 49-ാം നമ്പര്‍ കടയിലാണ് അനധികൃത ഇടപാട്. നാലു ടണ്ണോളം സാധനങ്ങളാണ് കടയുടമ അനധികൃതമായി കടത്താന്‍ ശ്രമിച്ചത്