ഇടുക്കി: സാധാരണക്കാരോടുള്ള നരേന്ദ്ര മോദിയുടെയും പിണറായി വിജയന്‍റെയും സമീപനങ്ങള്‍ ഒന്നാണെന്നും ഇരുവരും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തില്‍ മാസങ്ങളായി കര്‍ഷകര്‍ സമരം ചെയ്യുന്നു, എന്നാല്‍ സര്‍ക്കാര്‍ അവരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകുന്നില്ല. അതേ സ്ഥിതി തന്നെയാണ് കേരളത്തിലെന്നും ചെന്നിത്തല പറഞ്ഞു. പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ സംസ്ഥാന സര്‍ക്കാരിനെതിരായി സമരം ചെയ്‌തിട്ടും ചര്‍ച്ച ചെയ്യാന്‍ പിണറായി വിജയന്‍ തയ്യാറാകുന്നില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
യുവജന പ്രസ്ഥാനം എന്ന നിലയില്‍ സര്‍ക്കാരിനെതിരെ ഡി.വൈ.എഫ്.ഐ സമരം ചെയ്യണമെന്നും അനധികൃതമായി ജോലി സമ്പാദിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഭാര്യമാര്‍ ജോലി രാജിവെക്കാന്‍ തയ്യാറാകണമെന്നും ഐശ്വര്യ കേരളം യാത്രയ്‌ക്ക് ഇടുക്കി അടിമാലിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കവേ രമേശ് ചെന്നിത്തല പറഞ്ഞു.